വീണ്ടും മെറ്റ് എറാന്റെ കാലാവസ്ഥാ മുന്നറിയിപ്പ്

ഡബ്ലിന്‍: ഒഫീലിയ കടന്നുപോയതിന് പിന്നാലെ വീണ്ടും അയര്‍ലണ്ടില്‍ മറ്റൊരു കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്തെ 14 കൗണ്ടികളില്‍ മെറ്റ് എറാന്റെ യെല്ലോ വെതര്‍ വാര്‍ണിങ് നിലവില്‍ വന്നു. 24 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് സാധ്യത ഉള്ളതിനാല്‍ ശക്തമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

ഡബ്ലിന്‍, മണ്‍സ്റ്റര്‍, കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, ലോത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്കലോ, മീത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ശക്തി പ്രാപിക്കും. 30 മുതല്‍ 50 മില്ലി ലിറ്റര്‍ വരെ മഴ പെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാല്‍ നടക്കാരും, സൈക്കിള്‍ യാത്രികരും കാലാവസ്ഥാ നിര്‍ദ്ദേശങ്ങള്‍ യഥാസമയം പാലിക്കണമെന്ന് മെറ്റ് ഏറാന്‍ അറിയിപ്പ് ഉണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: