അയര്‍ലന്‍ഡ് സന്ദര്‍ശനം തീര്‍ച്ചയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് എത്തുന്നു. മാര്‍പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടയില്‍ അയര്‍ലന്‍ഡ് സന്ദര്‍ശിക്കാനുള്ള ആഗ്രഹം പോപ്പ് ഇ.യു കമ്മീഷണറെ അറിയിച്ചു. റോമില്‍ യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്തു വെച്ച് ഇ.യു. കമ്മീഷ്ണര്‍ ഫിന്‍ ഹോഗനും മാര്‍പാപ്പയും തമ്മില്‍ കണ്ടുമുട്ടിയപ്പോഴാണ് സന്ദര്‍ശനത്തെക്കുറിച്ച് സൂചന നല്‍കിയത്.

അടുത്ത വര്‍ഷം നടക്കുന്ന ലോക കുടുംബ മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ അയര്‍ലന്‍ഡില്‍ എത്തുന്നത്. 2018 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം അയര്‍ലണ്ടില്‍ എത്തിച്ചേരും. ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡെയര്‍മാര്‍ഡ് മാര്‍ട്ടിന്‍ ഈ വാര്‍ത്ത കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ടെങ്കിലും മാര്‍പാപ്പ അയര്‍ലന്‍ഡ് സന്ദര്‍ശിക്കും എന്ന കാര്യത്തില്‍ പൂര്‍ണ ഉറപ്പ് ലഭിച്ചിരുന്നില്ല.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: