ഇനി ആ കപ്പല്‍ കാണാം, കടലില്‍ മുങ്ങിത്താഴാതെ

 

കടലിനടിയിലെ അദ്ഭുതങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാറില്ല. എന്നാല്‍, ഈ പരിമിതിയെ മറികടന്നിരിക്കുകയാണ് ബ്രിട്ടണിലെ നോട്ടിങ്ഹാം സര്‍വകലാശാലയില്‍ നിന്നടക്കമുള്ള ഒരു കൂട്ടം ഗവേഷകര്‍.

രണ്ടാം ലോകയുദ്ധകാലത്ത് ഈജിപ്തിലെ ചെങ്കടലില്‍ നൂറുകണക്കിന് ടണ്‍ ചരക്കുമായി മുങ്ങിത്താണ ചരക്കുകപ്പല്‍ ‘സന്ദര്‍ശിക്കാനുള്ള’ അവസരമാണ് ത്രിമാന സാേങ്കതികവിദ്യയിലൂടെ (വിര്‍ച്വല്‍ റിയാലിറ്റി) ഇവര്‍ ഒരുക്കിയിരിക്കുന്നത്. കടലിനടിയില്‍ ചെന്ന് കപ്പല്‍ കാണുന്നതിന് സമാനമായ അനുഭവം ഇത് സന്ദര്‍ശകന് നല്‍കും. 1941ല്‍ ജര്‍മനിയുടെ അക്രമണത്തില്‍ തകര്‍ന്ന ബ്രിട്ടീഷ് കപ്പലായ എസ്.എസ്. തെസില്‍ഗോമിനെയാണ് ‘തെസില്‍ഗോം േപ്രാജക്റ്റ്’ എന്ന പേരില്‍ ഇങ്ങനെ അനുഭവവേദ്യമാക്കിയിരിക്കുന്നത്. വിമാനഭാഗങ്ങള്‍, ട്രക്കുകള്‍, മോേട്ടാര്‍ ബൈക്കുകള്‍ തുടങ്ങിയവയായിരുന്നു കപ്പലിലുണ്ടായിരുന്നത്.

ഈജിപ്തിലെ റാസ് മുഹമ്മദ് ദേശീയ പാര്‍ക്കിനടുത്ത് ചെങ്കടലില്‍ വിശ്രമിക്കുന്ന കപ്പലിന്റെ ആയിരക്കണക്കിന് ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ലോകത്തെ കടല്‍ പര്യവേക്ഷകരുടെ ഇഷ്ടലക്ഷ്യമാണ് തെസില്‍ഗോം. നോട്ടിങ്ഹാം സര്‍വകലാശാലയുടെ കീഴില്‍ നടന്നു കൊണ്ടിരിക്കുന്ന കടല്‍ പുരാവസ്തുപഠനത്തിന്റെ ഭാഗമാണ് ‘തെസില്‍ഗോം േപ്രാജക്റ്റ്’. ഈജിപ്തിലെ െഎന്‍ ഷംസ്, അലക്‌സാണ്ട്രിയ സര്‍വകലാശാലകളുമായി േചര്‍ന്നാണ് പദ്ധതി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: