ഈ ക്രിസ്മസ് കാലത്ത് ഡബ്ലിനില്‍ 24 കുടുംബങ്ങള്‍ക്ക് താമസമൊരുക്കാന്‍ പീറ്റര്‍ മേക്-വെറി ട്രസ്റ്റ്

ഡബ്ലിന്‍: ഈ ക്രിസ്മസിന് മുന്‍പായി 24 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയതായി പീറ്റര്‍ മേക്-വെറി ട്രസ്റ്റ്. ഡബ്ലിനിലും കില്‍ഡെയറിലുമായി 600 പേര്‍ക്ക് ഭവന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ പദ്ധതി. ഡബ്ലിന്‍, ഫിനഗേല്‍, ഡാന്‍ലോഗെയര്‍, റാത്ത്‌ഡൌണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 2 ഫാമിലി ഹബ്ബുകള്‍ ആരംഭിക്കും.

ഡബ്ലിനില്‍ ദീര്‍ഘകാല ഭാവനരഹിത പ്രശ്‌നം കുറച്ചുകൊണ്ട് വരാനുള്ള ക്രമീകരണങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. വരും വര്‍ഷങ്ങളില്‍ പൂര്‍ണമായും ഭവന രഹിത പ്രശ്‌നങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഹൗസിങ് മന്ത്രാലയവുമായി കൈകോര്‍ക്കുകയാണ് പീറ്റര്‍ മേക്-വെറി ട്രസ്റ്റ്. മേക്-വെറി ട്രൂസ്റ്റിനെ കൂടാതെ ഫോക്കസ് അയര്‍ലണ്ടും ഭവന രഹിതര്‍ക്ക് ക്രിസ്മസ്സ്‌കാലത്തേക്ക് വീട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: