പ്രകാശം പരത്തുന്ന ചെടികള്‍ നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍

 

പകാശം പരത്താന്‍ കഴിയുന്ന ഇലകള്‍ നിര്‍മിച്ചിരിക്കുകയാണ് മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ  ശാസ്ത്രജ്ഞര്‍. ഇലകളില്‍ സൂക്ഷ്മകണികകള്‍ ഉള്‍പ്പെടുത്തിയാണ് പ്രകാശം പ്രതിഫലിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള ചെടികള്‍ വീടിനകത്തെ വെളിച്ചത്തിനും മരങ്ങള്‍ സ്വയം പ്രകാശിക്കുന്ന വഴിവിളക്കുകളായും ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. വൈദ്യുതിയുമായി ബന്ധപ്പെടുത്താത്ത മേശവിളക്കായി പ്രവര്‍ത്തിക്കുന്ന ഒരു ചെടി വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത ചെടികള്‍ക്ക് പ്രകാശം പരത്താനാവശ്യമായ ഊര്‍ജം അവതന്നെ ശേഖരിക്കുമെന്നും എം.െഎ.ടിയിലെ പ്രഫ. മൈക്കിള്‍ സ്ട്രാനോ പറഞ്ഞു. മിന്നാമിനുങ്ങിന് പ്രകാശം പരത്താന്‍ സഹായിക്കുന്ന ലൂസിഫെറസ് എന്‍സൈമുകളാണ് ചെടികളിലും പ്രകാശം നല്‍കാനായി ഉപയോഗിച്ചിരിക്കുന്നത്.

നാനോ ലെറ്റേഴ്‌സ് ജേണലിലാണ് പുതിയ പരീക്ഷണത്തെപ്പറ്റി വിവരിച്ചിട്ടുള്ളത്. ആദ്യം വികസിപ്പിച്ചെടുത്ത ചെടിക്ക് 45 മിനിറ്റ് മാത്രമാണ് പ്രകാശം നല്‍കാന്‍ കഴിഞ്ഞിരുന്നത്. പിന്നീട് മൂന്നര മണിക്കൂര്‍ സ്വയം പ്രകാശിക്കാന്‍ കഴിയുന്ന ചെടികള്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു. കൂടുതല് മെച്ചപ്പെടുത്തിയാല് രാത്രി മുഴുക്കെ വെളിച്ചം പൊഴിക്കാന് സസ്യങ്ങള്ക്കാകുമെന്ന് ഗവേഷകര് കരുതുന്നു.

മിന്നാമിനുങ്ങിന്റെ വിദ്യ ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ സസ്യങ്ങളിലെത്തിക്കാന് മുമ്പ് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വളരെ ശ്രമകരമായിരുന്നു അത്. എന്നിട്ടും മങ്ങിയ ചെറുവെളിച്ചമേ സസ്യങ്ങള്‍് പുറപ്പെടുവിച്ചുള്ളൂ. അത്തരം ഗവേഷണങ്ങളുമായി താരതമ്യം ചെയ്താല്‍് എം.ഐ.ടി.സംഘം വലിയ കുതിപ്പാണ് ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നത്.

ഡികെ

 

 

്ര

Share this news

Leave a Reply

%d bloggers like this: