തിമിംഗലം സമുദ്ര പര്യവേക്ഷകയെ ചിറകിനടയില്‍ ഒളിപ്പിച്ച് സ്രാവില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറല്‍

50,000 പൗണ്ട് തൂക്കമുള്ള തിമിംഗലം സമുദ്ര പര്യവേക്ഷകയേയും സംഘത്തേയും ചിറകിനടിയില്‍ ഒളിപ്പിച്ച് സ്രാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറലായി. ദക്ഷിണ പസഫിക്കിലെ ററോട്ടോങ്ക ദ്വീപിന് സമീപത്തെ ഉള്‍ക്കടലിലാണ് സംഭവം. തിമിംഗലം രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. 63 കാരിയായ നാന്‍ ഹൗസറിനേയും സംഘത്തേയുമാണ് തിമിംഗലം രക്ഷിച്ചത്. ഇവരെ ബോട്ടില്‍ എത്തിച്ചതിനുശേഷമാണ് തിമിംഗലം സമുദ്രത്തിലേക്ക് മടങ്ങുന്നത്.

ഏകദേശം 10 മിനിട്ടോളം തിമിംഗലം ഹോസറെ സ്രാവിന്റെ പിടിയില്‍ അകപ്പെടാതെ കാത്തു. പിന്നീട് തലകൊണ്ടുയത്തി നാന്‍ ഹോസറെ ജലോപരിതലത്തിലെത്തിക്കാനും തിമിംഗലം ശ്രമിച്ചു. 15 അടിയോളം നീളമുള്ള വമ്പന്‍ ടൈഗര്‍ ഷാര്‍ക്കാണ് നാന്‍ ഹോസറെ ആക്രമിക്കാനെത്തിയത്.ഇതിനിടയില്‍ അവിടേക്കെത്തിയ മറ്റൊരു തിമിംഗലം സ്രാവിനെ വാലുപയോഗിച്ച് അടിച്ച് അവിടെനിന്നു തുരത്തുകയും ചെയ്തു. സ്രാവിന്റെ പിടില്‍ നിന്നും രക്ഷപെട്ടെത്തിയ ഹോസര്‍ തിരികെ ബോട്ടിലേക്കു കയറിയപ്പോഴും ഒരിക്കല്‍ക്കൂടി ഹോസര്‍ സുരക്ഷിതയാണോയെന്നറിയാന്‍ തിമിംഗലം ജലോപരിതലത്തിലെത്തി ബോട്ടിലേക്ക് നോക്കിയിരുന്നു.

അപകടത്തില്‍ പെടുന്ന മറ്റു സഹജീവികളെ രക്ഷിക്കാനുള്ള തിമിംഗലങ്ങളുടെ സ്വഭാവവിശേഷമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നാന്‍ ഹോസര്‍ വിശദീകരിച്ചു.ഇതിനു മുന്‍പും പലതവണ ഹോസര്‍ കടലില്‍ ഗവേഷണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയടുത്ത് ആദ്യമായാണ് ഒരു തിമിംഗലത്തെ കാണുന്നത്. ഉള്ളില്‍ നേരിയ ഭയമുണ്ടായിരുന്നെങ്കിലും തിമിംഗലം അടുത്തെത്തിയപ്പോള്‍ അതു പുറത്തു പ്രകടിപ്പിച്ചില്ല. മൃഗങ്ങളെ ഇഷ്ടമായതുകൊണ്ടു തന്നെ സംയമനം പാലിച്ച് തിമിംഗലത്തിനരികില്‍ തന്നെ നിന്നു. തിമിംഗലം തലകൊണ്ടു തട്ടിയപ്പോഴും എന്തിനെന്നറിയില്ലെങ്കിലും ഹോസര്‍ ഭയന്നു പിന്മാറിയില്ല. ഇതിനിടയില്‍ പലവട്ടം ഹോസര്‍ തിമിംഗലത്തെ സ്‌നേഹപൂര്‍വ്വം സ്പര്‍ശിക്കുന്നുമുണ്ടായിരുന്നു. സഹജീവികളോട് തിമിംഗലങ്ങള്‍ കാണിക്കുന്ന കരുതലിന് ഉദാഹരണമാണ് വീഡിയോ എന്ന് 63 കാരിയായ നാന്‍ പറയുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: