തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്ര-സാങ്കേതിക പഠനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ രംഗത്ത് ശാസ്ത്ര-സാങ്കേതിക പഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പഠന രീതി ആവിഷ്‌കരിക്കാന്‍ തയ്യാറെടുത്ത് അയര്‍ലണ്ടില്‍ ഹയര്‍ എഡ്യൂക്കേഷന്‍ അതോറിറ്റി. STEM കോഴ്സുകള്‍ക്ക് ഫണ്ടിങ് കൂടുതല്‍ അനുവദിക്കപ്പെടും. ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് ചെലവേറിയതിനാല്‍ കൂടുതല്‍ ഫണ്ടിങ് നടത്തണം.

രാജ്യത്തെ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഇത് നടപ്പില്‍ വരുത്താന്‍ വിസമ്മതിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കിവന്ന ഫണ്ടിങ് വെട്ടിക്കുറക്കപ്പെടും. ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണ പാടവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പുറകിലുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: