ശൈത്യം അതിരൂക്ഷം; കണ്‍പീലികളില്‍ മഞ്ഞ് കട്ടപിടിച്ച സൈബീരിയന്‍ യുവാവിന്റെ ചിത്രം വൈറലാകുന്നു

 

ഏറ്റവും ശൈത്യമേറിയ പ്രദേശങ്ങളില്‍ ഒന്നായ സൈബീരിയയിലെ ഒയ്മ്യാകോണില്‍ താപനില 62 ഡിഗ്രി വരെയായി താഴ്ന്നു. അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ വരെ മഞ്ഞ് കട്ടപിടിക്കുന്നതിന്റെ ചിത്രങ്ങള്‍ ഒയ്മ്യാകോണ്‍ നിവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താപനില താഴ്ന്നതിനെ തുടര്‍ന്ന് സാധാരണ തെര്‍മോ മീറ്ററുകള്‍ പൊട്ടിത്തകര്‍ന്നു.

തുടര്‍ന്ന് ഇലക്ട്രോണിക് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ താപനില 62 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞെന്ന് സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശൈത്യം അതി കഠിനമായതോടെ താപനില പരിശോധിച്ച ചിലരുടെ ഇലക്ട്രോണിക് തെര്‍മോമീറ്ററും തകരാറിലായി. അനസ്താസ്യ ഗ്രുസ്ഡേവ എന്ന ഉപഭോക്താവ് കണ്‍പീലികളില്‍ മഞ്ഞ് കട്ടപിടിച്ച തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം ഇതിനോടകം വൈറലാവുകയും ചെയ്തു. അതേസമയം ഒയ്മ്യകോണില്‍ 67 ഡിഗ്രി സെല്‍ഷ്യസോളം താപനില താഴ്ന്നിട്ടുണ്ടെന്നാണ് പ്രദേശത്തെ ചില താമസക്കാര്‍ പറയുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: