അയര്‍ലന്റിലേക്ക് നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുഷമ സ്വരാജിന് പരാതി നല്‍കി

 

അയര്‍ലന്റിലേക്ക് നടത്തിയ നേഴ്സിങ്ങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് വിദേശ കാര്യ മന്ത്രി സുഷുമാ സ്വരാജിന് പരാതി നല്‍കി. ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണല്‍സിറ്റ് യൂണ്യന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. 2016 മുതലാണ് അയര്‍ലന്റിലേക്ക് നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പും കള്ളപണവും ആരംഭിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്റും തട്ടിപ്പും നടത്തിയ ഇവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതി നല്‍കിയ ഭാരവാഹികളായ അഡ്വ. വിന്‍സ് മാത്യു, അഡ്വ.സിബി സെബാസ്റ്റ്യന്‍, കെ.പി അബ്ദുള്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെടുന്നുണ്ട്.

സുഷമ സ്വരാജില്‍ നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചാല്‍ കുടുങ്ങുന്നത് ഒട്ടനവധി പ്രവാസി നേതാക്കളാണ്. നഴ്‌സിങ് റിക്രൂട്ട്മെന്റില്‍ വരുന്ന നേഴ്സുമാരില്‍ നിന്നും ഒരു രൂപ പോലും കമ്മീഷനും ഫീസും വാങ്ങാന്‍ റിക്രൂട്ട്മെന്റ് നടത്തുന്നവര്‍ക്ക് യാതൊരു അനുവാദവുമില്ല. കാരണം അയര്‍ലന്റിലേക്ക് നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്നവര്‍ക്ക് അയര്‍ലന്റിലേ ഹോസ്പിറ്റലുകളും, നേഴ്സിങ്ങ് ഹോമുകളും ഒരു സ്റ്റാഫിനായി 3000ത്തോളം യൂറോ പ്രതിഫലം നല്കുന്നുണ്ട്. അതുകൂടാതെ നേഴ്സുമാരുടെ താമസം, ചിലവ് എന്നീ ഇനത്തിലും പണം നല്കുന്നുണ്ട്.

എന്നാല്‍ ഇവര്‍ എല്ലാ നേഴ്സുമാരില്‍ നിന്നും 5 മുതല്‍ 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. നൂറുകണക്കിന് കോടി രൂപയാണ് ഇത്തരത്തില്‍ കള്ളപണമായി ഇവര്‍ കേരളത്തില്‍ ഇറക്കിയത്. ഇവരുടെ തട്ടിപ്പും സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്നും, ഇവര്‍ വഴി അയര്‍ലന്റില്‍ എത്തിച്ച ആളുകളില്‍ നിന്നും വാങ്ങിയ പണം തിരികെ നല്കിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: