മലയാളി നേഴ്സുമാരെ ഇരകളാക്കി നേഴ്‌സിങ് റിക്രൂട്‌മെന്റ് തട്ടിപ്പ്

ഡബ്ലിന്‍: നേഴ്‌സിങ് റിക്രൂട്‌മെന്റിന്റെ മറവില്‍ വന്‍ തട്ടിപ്പ്. അയര്‍ലണ്ടിലേക്ക് നടത്തിയ നേഴ്‌സിങ് റിക്രൂട്‌മെന്റിലെ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡി.ജി.പി ക്കും, വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും പരാതി സമര്‍പ്പിച്ചിരിക്കുകയാണ് ഓള്‍ ഇന്ത്യ വെബ്സൈറ്റ് ഓണേഴ്സ് ആന്‍ഡ് ജേണലിസ്റ്റ് യൂണിയന്‍. നേഴ്സുമാരില്‍ നിന്നും വന്‍ തുക പ്രതിഫലം വാങ്ങി പ്രവാസി നേതാക്കള്‍ അയര്‍ലണ്ടിലേക്ക് നേഴ്‌സിങ് റിക്രൂട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നതായാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഐറിഷ് ആശുപത്രികളും, നേഴ്‌സിങ് ഹോമുകളും 3000 യൂറോ ഓരോ സ്റ്റാഫിനായും പ്രതിഫലം നല്‍കുകയും, നേഴ്സുമാരുടെ താമസത്തിനും ചിലവിനുമായി സാമ്പത്തിക സഹായം നല്‍കുകയും ചെയുന്നുണ്ട് അതിനാല്‍ നേഴ്സുമാരില്‍ നിന്നും കമ്മീഷന്‍ ഫീസ് വാങ്ങാന്‍ പാടില്ല എന്നിരിക്കെ അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ നേഴ്സുമാരില്‍ നിന്നും വാങ്ങി ആണ് ഇവര്‍ റിക്രൂട്‌മെന്റ് നടത്തുന്നത് എന്നാണ് പരാതി. ഇവരുടെ സാമ്പത്തിക തിരിമറികളെക്കുറിച്ച് അന്വേഷിക്കണമെന്നും ഇവര്‍ മുഖേനെ അയര്‍ലണ്ടില്‍ എത്തിച്ച നേഴ്സുമാരില്‍ നിന്നും കൈപ്പറ്റിയ തുക തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഭാരവാഹികളായ അഡ്വക്കേറ്റ് വിന്‍സ് മാത്യു , അഡ്വക്കേറ്റ് സിബി സെബാസ്റ്റിയന്‍ എന്നിവരാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: