അയര്‍ലണ്ടിലെ മെറ്റേണിറ്റി-പെറ്റേണിറ്റി ബെനിഫിറ്റ് കാലാവധി നീട്ടിയ വാര്‍ത്ത ഏറ്റെടുത്ത് ട്രോളര്‍മാര്‍

 

‘പാരന്റല്‍ ബെനിഫിറ്റ്’ എന്ന പേരില്‍ ഐറിഷ് ഗവണ്മെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ പദ്ധതിയെ കുറിച്ചുള്ള വാര്‍ത്ത റോസ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് ട്രോളന്മാര്‍ ഏറ്റെടുക്കുകയും വാര്‍ത്തയുമായി ബന്ധപ്പെട്ട ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മെറ്റേണിറ്റി-പെറ്റേണിറ്റി ആനുകൂല്യങ്ങള്‍ സമന്വയിപ്പിച്ച് ‘പാരന്റല്‍ ബെനിഫിറ്റ്’ എന്ന പദ്ധതിക്ക് തുടക്കമിടുമെന്ന സാമൂഹിക നീതി മന്ത്രി റെജീന ദോഹര്‍ത്തി കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.

ഇതനുസരിച്ച് കുഞ്ഞ് ജനിച്ചാല്‍ ഒരു വര്‍ഷം വരെ അനുകൂല്യത്തോടെയുള്ള അവധിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഈ പദ്ധതി അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഒരു വര്‍ഷം കാലയളവുവരെ അവധിയില്‍ പ്രവേശിക്കാന്‍ കഴിയുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. പദ്ധതി നടപ്പാക്കുന്നതോടെ ഒരു വര്‍ഷം വരെ സമയം നാട്ടിലെത്തി കുടുംബത്തോടൊപ്പം ചെലവിടാന്‍ കഴിയും. കുഞ്ഞിനെ ദത്തെടുക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവില്‍ മെറ്റേണിറ്റി അവധികള്‍ 26 ആഴ്ചയും പെറ്റേണിറ്റി അവധികള്‍ 2 ആഴ്ചയുമായാണ് തുടരുന്നത്. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ആദ്യ പദ്ധതിയാണിത്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: