കമ്പനി തിരിച്ചുവിളിച്ച ഗര്‍ഭസ്ഥ ശിശു പരിശോധന സംവിധാനം ഐറിഷ് ആശുപത്രികളില്‍ പ്രവര്‍ത്തന സജ്ജം. കഴിഞ്ഞ വാര്‍ഷങ്ങളിലുണ്ടായ ശിശുമരണങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ മാതൃ-ശിശു ആശുപത്രിയില്‍ ഉപയോഗിച്ച് വരുന്ന Foetal Monitering സംവിധാനത്തിന് സാങ്കേതിക തകരാറുകളുണ്ടായിരുന്നുവെന്ന് കണ്ടെത്തി. 2009-ല്‍ ഫിലിപ്‌സിന്റെ Avalon Foetal Monitering സംവിധാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കമ്പനി തിരിച്ചു വിളിച്ചിരുന്നു. സ്വകാര്യ ആശുപത്രികളടക്കം പല ആശുപത്രികളും ഇതിലെ സാങ്കേതിക പിഴവ് കമ്പനിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഈ തിരിച്ചു വിളിക്കല്‍.

തകരാറുള്ള ഈ ഉപകരണം തെറ്റായ റീഡിങ് നല്‍കാനും, കുഞ്ഞിന്റെ മരണത്തിന് വരെ കാരണമാകുമെന്ന മുന്നറിയിപ്പ് കമ്പനി 11 ആശുപത്രികളെ അറിയിച്ചിരുന്നു. എന്നാല്‍ ഐറിഷ് ആശുപത്രികള്‍ ഇതിനെ നിസ്സാരവത്കരിച്ചുവെന്നാണ് പരാതി ഉയരുന്നത്. ഇക്കാലയളവില്‍ Portlaoise Midland Regional Hospital-ലില്‍ 5 ശിശു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ മോണിറ്ററിങ് സംവിധാനത്തിലെ പിഴവാകാം മരണകാരണമെന്ന് രാജ്യത്തെ ശിശുരോഗ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച എച്ച്.എസ്.ഇ ഇപ്പോള്‍ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്.

സാങ്കേതിക തകരാറുകളുള്ള നിരീക്ഷണ ഉപകരണം മറ്റു മെറ്റേണിറ്റി ആശുപത്രികളിലും ഉപയോഗിച്ച് വരുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന അഭിപ്രായം ആരോഗ്യ വിദഗ്ദ്ധര്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണ്. ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: