ഫേസ്ബുക്കില്‍ പരിചയപ്പെട്ട വിദേശവനിതയെ പീഡിപ്പിച്ചു: വൈദികനെതിരെ കേസ്

കടുന്തുരുത്തി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലദേശുകാരിയായ വനിതയെ പീഡിപ്പിക്കുകയും അവരുടെ സ്വര്‍ണവും വജ്രാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത വൈദികനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ തോമസ് താന്നിനില്‍ക്കും തടത്തിലിനെതിരെ(44) യാണ് കടുന്തുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. വൈദികന്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പള്ളി വികാരി സ്ഥാനത്തു നിന്ന് ഫാ തോമസിനെ നീക്കം ചെയ്തതായി പാലാ രൂപതാ കേന്ദ്രം അറിയിച്ചു. ഇയാള്‍ക്ക് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഔദ്യോഗികമായ എല്ലാ കൃത്യനിര്‍വ്വഹണങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും രൂപതാ കേന്ദ്രം അറിയിച്ചു.

ഫേസ്ബുക്കിലൂടെയാണ് യുവതിയും വൈദികനും തമ്മില്‍ പരിചയപ്പെടുന്നത്. മാത്രമല്ല, തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയതായും യുവതി പറഞ്ഞു. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വിളിച്ചു വരുത്തിയെന്നും സുഹൃത്തായ സിംബാവെ സ്വദേശിയായ യുവാവിനൊപ്പമാണ് താന്‍ വന്നതെന്നും യുവതി പറയുന്നു. തുടര്‍ന്ന് വൈദികന്‍ പള്ളിമേടയിലും ഹോട്ടലിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പിന്നീട് വിദേശത്തേക്ക് തിരിച്ച് പോയ യുവതി കഴിഞ്ഞ 12ന് വീണ്ടും കേരളത്തിലെത്തി. കുമരകത്തെ ഹോട്ടലില്‍ വെച്ച് ഇവര്‍ വീണ്ടും കണ്ടതായും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടല്‍ മുറി പൂട്ടി ഫാ തോമസ് കടന്നുകളഞ്ഞെന്നും മൊഴിയില്‍ പറയുന്നു.
പൊലീസ് സംഘം കുമരകത്തെ ഹോട്ടലില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് വിദേയമാക്കിയ യുവതിയെ കല്ലറയിലെ മഹിളാ മന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

അതേസമയം തന്നെ ബംഗ്ലദേശ് യുവതിയും കൂടെയുണ്ടായിരുന്ന സിംബാബ്‌വെ സ്വദേശിയായ യുവാവും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കി, അപമാനിക്കാനും ശ്രമിക്കുന്നതായി ഫാ. തോമസ് താന്നിനില്‍ക്കുംതടത്തില്‍ പൊലീസിനു പരാതി നല്‍കി. യുവതിയുടെ കൂടെയുള്ളത് ഭര്‍ത്താവാണെന്നും പരാതിയിലുണ്ട്. ഇതെപ്പറ്റിയും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: