ദെയിലില്‍ ആല്‍ക്കഹോള്‍ ബില്‍ വൈകുന്നത് മദ്യരാജാക്കന്മാരെ സഹായിക്കാന്‍

ഡബ്ലിന്‍: സിനഡ് പാസാക്കിയ പബ്ലിക് ആല്‍ക്കഹോള്‍ ബില്‍ ദെയിലിലെത്താന്‍ വൈകിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ഫിയാന ഫോള്‍. അടുത്ത ആഴ്ച മദ്യ ബില്‍ ദെയില്‍ ചര്‍ച്ചക്ക് എത്തുമെന്ന ഫിയനഫോള്‍ ടി.ഡി സീന്‍ ഹാഗിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ഫിയാന ഫോള്‍. 2015-ല്‍ സിനഡില്‍ പാസാക്കിയ ബില്‍ ഇത്ര വൈകിപ്പിച്ചത് രാജ്യത്തെ മദ്യ ലോബിയെ സംരക്ഷിക്കാനായിരുന്നുവെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.

മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് പ്രതിവര്‍ഷം 2 ബില്യണ്‍ നഷ്ടമാകുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മദ്യത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കുന്നവരെ ചികിത്സിക്കുന്നതിലൂടെയാണ് വന്‍ തുക നഷ്ടപ്പെടുന്നത്. ഓരോ ദിവസവും മൂന്നുപേര്‍ മദ്യ ഉപയോഗത്തിലൂടെ അയര്‍ലണ്ടില്‍ മരണത്തിന് കീഴടങ്ങുന്നുവെന്നാണ് പ്രാഥമിക നിഗമനം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: