112 വയസ്സുള്ള മസാസോ ഇനി ലോകമുത്തശ്ശന്‍

ടോേക്യാ: 112 വയസ്സുള്ള ജപ്പാന്‍കാരനായ മസാസോ നൊനാകയാണ് ഇനി ലോകമുത്തശ്ശനെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍. ചൂടുവെള്ളത്തിലെ കുളിയും മധുരപലഹാരങ്ങളുമാണ് മസാസോയുടെ ആരോഗ്യരഹസ്യെമന്ന് കുടുംബാംഗങ്ങള്‍ വിലയിരുത്തി. 1905 ജൂലൈ 25നാണ് മസാസോ ജനിച്ചത്. ആരോഗ്യനില ഭദ്രമാണെങ്കിലും അദ്ദേഹത്തിന് സഞ്ചരിക്കാന്‍ വീല്‍ചെയര്‍ വേണം.

സ്വദേശിയായാലും വിദേശിയായാലും ഏതു തരത്തിലുള്ള മധുരപലഹാരങ്ങളും അദ്ദേഹം കഴിക്കും. പതിവായി പത്രം വായിക്കും -മുത്തശ്ശെന്റ ജീവിതരീതികളെക്കുറിച്ച് പേരക്കുട്ടി യുകോ നൊനാക വെളിപ്പെടുത്തി. അദ്ദേഹത്തിന് ഒരു സഹോദരിയുള്‍പ്പെടെ ഏഴു സഹോദരങ്ങളുണ്ട്. 1931ല്‍ ഹാറ്റ്‌സുനോയെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് അഞ്ചു മക്കളുണ്ട്.

ജപ്പാന്‍ ജനതയുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ജിറോമോന്‍ കിമുറയടക്കം പ്രായത്തെ പൊരുതിത്തോല്‍പിച്ചവര്‍ നിരവധി പേരുണ്ട്. കിമുറ 116ാം വയസ്സില്‍ 2013ലാണ് മരിച്ചത്. രാജ്യത്ത് 100നു മുകളില്‍ പ്രായമുള്ള 68,000 ആളുകളുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: