ഇന്‍ഷുറന്‍സ് പുതുക്കാന്‍ 19,368 യൂറോ; അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ കൊള്ള ലാഭത്തിന് ഇരകളാവുന്നവര്‍ അനവധി

മീത്ത്: ഇന്‍ഷുറന്‍സ് കമ്പനിയായ ലിബര്‍ട്ടി ഇന്‍ഷുറന്‍സില്‍ നിന്നും വന്ന വാര്‍ത്ത ഐറിഷുകാരനായ ബ്രിയാന്‍ കെല്ലിയെ തളര്‍ത്തിക്കളഞ്ഞു. മീത്തുകാരനായ കെല്ലി തന്റെ കാര്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് 19,368 യൂറോ നല്‍കണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടത്. ഇന്‍ഷുറന്‍സ് കമ്പനിക്ക് പിഴവ് പറ്റിയതായിരിക്കുമെന്ന് കരുതി ലിബര്‍ട്ടിയിലേക്ക് വിളിച്ച കെല്ലിക്ക് അറിയിപ്പില്‍ പറഞ്ഞിരിക്കുന്ന തുക തന്നെ അടക്കണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്.

2017-നേക്കാളും 15,000 യൂറോ അധികമായി ഇയാള്‍ അടക്കണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചത്. 48-കാരനായ കെല്ലി SOSAD എന്ന ആത്മഹത്യാ ബോധവത്കരണ സംഘടനയുടെ ഡയറക്ടറാണ്. പുതിയൊരു കാര്‍ വാങ്ങിക്കാവുന്ന തുക ഇന്‍ഷുറന്‍സ് ആയി നല്‍കാന്‍ കഴിയില്ലെന്ന് മനസിലാക്കി ലിബര്‍ട്ടിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഇദ്ദേഹം.

കെല്ലിക്ക് കഴിഞ്ഞ 2 വര്‍ഷങ്ങള്‍ക്കിടയില്‍ 2 ക്ലെയിമുകള്‍ ഉണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചതെന്ന് ലിബര്‍ട്ടി അറിയിച്ചു. 17 വര്‍ഷത്തോളം ലിബര്‍ട്ടി ഇന്‍ഷുറന്‍സില്‍ അംഗമായ കെല്ലിക്ക് ഇതിന് മുന്‍പും അധിക തുക നല്‍കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത് കാര്യമാക്കിയില്ലങ്കിലും ഇപ്പോള്‍ ആവശ്യപ്പെട്ട തുക അടക്കാനാവില്ലെന്ന നിലപാടിലാണ് കെല്ലി.

ഡികെ

Share this news

Leave a Reply

%d bloggers like this: