യൂറോപ്പില്‍ ഫേസ്ബുക്കിന്റെ പുതിയ പ്രൈവസി പോളിസി ഉടന്‍ നടപ്പാക്കും

ഡബ്ലിന്‍: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ പുതിയ പ്രൈവസി പോളിസി ഉടന്‍ നടപ്പാക്കുമെന്ന് ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. വ്യക്തികളുടെ സ്വകാര്യ വിവരസംരക്ഷണം യൂണിയന്‍ രാജ്യങ്ങളില്‍, യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (GDPR) നിയമമനുസരിച്ച് നടപ്പാക്കുമെന്നും ഫേസ്ബുക് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും കൂടുതല്‍ ചോയിസുകള്‍ ഉള്‍പ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്ന ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നുണ്ട്. കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്കില്‍ നിന്നും വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിരവധി സ്ഥാപനങ്ങള്‍ ഫേസ്ബുക്ക് അല്‍കൗണ്ടുകള്‍ ഉപേക്ഷിച്ചിരുന്നു.

യൂറോപ്പിലും അമേരിക്കയുമായി ദശലക്ഷക്കണക്കിന് വ്യക്തി വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തി വിവര സംരക്ഷണ നിയമം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്റെ ഡേറ്റ സംരക്ഷണ വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഒരു ആവശ്യം ആദ്യം തള്ളിക്കളഞ്ഞ ഫേസ്ബുക് പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിയന്‍ അഭിപ്രായത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വിവര സംരക്ഷണമായിരിക്കും ഉറപ്പുവരുത്തുക.

ഡികെ

Share this news

Leave a Reply

%d bloggers like this: