അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം ആവേശോജ്വലമായി സമാപിച്ചു

‘മലയാളം’ സംഘടനയുടെ അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മുന്‍ വര്ഷങ്ങളിലേതിനേക്കാള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടു പേര് വീതം അടങ്ങുന്ന നാല്‍പതു ടീമുകളാണ് ജൂനിയര്‍ ,സീനിയര്‍ വിഭാഗങ്ങളിലായി തങ്ങളുടെ അറിവിന്റെയും പ്രതിഭയുടെയും മാറ്റുരച്ചു നോക്കാന്‍ എത്തിച്ചേര്‍ന്നത് .ഏപ്രില്‍ രണ്ടാം തീയതി തിങ്കളാഴ്ച താല ഫിര്‍ഹൌ സിലെ സൈ ന്റോളോജി ഓഡിറ്റോറിയത്തി ല്‍
സംഘടിപ്പിച്ച ക്വിസ് മത്സരം രാവിലെ 10 മണിക്ക് രെജിസ്‌ട്രേഷനോടുകൂടി ആരംഭിച്ചു . എഴുത്തുപരീക്ഷക്കും പ്രാഥമിക റൗണ്ടിനും ശേഷമാണ് സെമിഫൈനല്‍ ,ഫൈനല്‍ റൗണ്ടുകള്‍ നടന്നത്.

വിജയികളായവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു .കൂടാതെ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സെര്‍ട്ടിഫികറ്റുകള്‍ നല്‍കി .സെക്രട്ടറി അലക്‌സ് , പ്രസിഡന്റ് പ്രദീപ് ,ട്രെഷറര്‍ വിജയാനന്ദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

പരിപാടിയുടെ സുഗമമായ നടത്തിപ്പിനു മലയാളത്തോടൊപ്പം സഹകരിച്ച സ്‌പോണ്‍സര്‍മാരായ കാമെല്‍ റെസ്റ്റോറന്റ് ,ഫീല്‍ അറ്റ് ഹോം, സ്‌പൈസ് ബസാര്‍ ,ഓസ്‌കാര്‍ ട്രാവെല്‍സ് എന്നിവരോടുള്ള നന്ദി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു .

മത്സര വിജയികള്‍

സീനിയര്‍ വിഭാഗം

ഫസ്റ്റ് പ്രൈസ് സ്റ്റീവ് വര്‍ഗീസ് ,പോള്‍ വര്‍ഗീസ്
സെക്കന്‍ഡ് പ്രൈസ് ഹക്‌സിലി ബ്രാഡിന്‍ സാമുവേല്‍ , ഋഷികേശ് ബിജു
തേര്‍ഡ് പ്രൈസ് ജോണ്‍ സിജോ ,ആദര്‍ശ് സാബു

ജൂനിയര്‍ വിഭാഗം

ഫസ്റ്റ് പ്രൈസ് ജോയല്‍ ഇമ്മാനുവല്‍ , രോഹന്‍ ഷാ ജു
സെക്കന്റ് പ്രൈസ് ക്രിസ് നിവില്‍ ,ഹന്നാ വര്‍ ഗീസ്
തേര്‍ഡ് പ്രൈസ് സാന്റോ സെന്‍ ,ജൊഹാന്‍ ജോസഫ് .

Share this news

Leave a Reply

%d bloggers like this: