കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷമോടെ ബിജെപി വീണ്ടും അധികാരത്തിലേക്ക്

കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 120ലധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 59 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് 40 സീറ്റിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ആകെയുള്ള 224 സീറ്റുകളില്‍ 222 സീറ്റുകളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്. ബിജെപി ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യമുണ്ടാകില്ലെന്നും ബിഎസ് യെദിയൂരപ്പ തന്നെ മുഖ്യമന്ത്രിയാകുമെന്നും മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൌഡ വ്യക്തമാക്കി. ജനത ദള്‍ എസിന് 40 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 122 സീറ്റും ബിജെപിക്കും ജെഡിഎസിനും 40 സീറ്റുകള്‍ വീതവുമാണ് കിട്ടിയത്.

222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമാണിത്. 1952-ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിരുന്നു. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും. കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985-നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985-ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.

ബി.ജെ.പി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: