കഞ്ചാവ് ചികിത്സ നിയമ വിധേയമാക്കിയേക്കും: ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍ ആയിരങ്ങള്‍ക്ക് ആശ്വാസമാകും

ഡബ്ലിന്‍: കഞ്ചാവിന്റെ ഔഷധ മൂല്യങ്ങള്‍ പ്രയോജനപ്പെടുത്തികൊണ്ട് പുതിയ ഔഷധ പദ്ധതിക്ക് തുടക്കമിടുമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചു. കഞ്ചാവിന്റെ ഔഷധ ഗുണങ്ങള്‍ അത്യാവശ്യമായ രോഗികള്‍ക്ക് ഇത് ഉപയോഗിക്കാനുള്ള ലൈസെന്‍സ് നല്‍കും. തെരെഞ്ഞെടുക്കപ്പെട്ട ഫര്‍മാസികളില്‍ ഇത്തരം ഔഷധങ്ങള്‍ ലഭ്യമാക്കും. കഞ്ചാവിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മള്‍ട്ടിപ്പിള്‍ സ്‌ക്ളീറോസിസ്, കീമോതെറാപ്പി, അപസ്മാര രോഗങ്ങളെ ചെറുക്കന്‍ കഴിയും

മാരകമായ അപസ്മാരം പിടിപെട്ട തന്റെ മകള്‍ക്ക് കഞ്ചാവ് ചികിത്സ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടില്‍ വേറ എന്ന സ്ത്രീ നടത്തിയ ബോധവത്കരണ പരിപാടികള്‍ ജനശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു. അയര്‍ലണ്ടില്‍ കഞ്ചാവ് ചികിത്സ നിയമവിധേയമല്ലാത്തതിനാല്‍ ആയിരകണക്കിന് ആളുകള്‍ മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ചികിത്സ തേടുന്നവരാണ്. കഞ്ചാവ് നിയമാനുസ്മൃതമാക്കുന്നതോടെ ഇത് ദുരപയോഗപ്പെടുമെന്ന ആശങ്കയും ആരോഗ്യ ഉദ്യോഗസ്ഥര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇത്തരം ആശങ്കകള്‍ മാറ്റിനിര്‍ത്തിയായിരിക്കും നിയമനിര്‍മ്മാണം നടത്തുക.

 

ഡികെ

Share this news

Leave a Reply

%d bloggers like this: