ലോകകപ്പിനുള്ള സൗദി ടീമിനെ പ്രഖ്യാപിക്കുന്ന ഗാനത്തില്‍ മലയാളവും

സൗദി അറേബ്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പരസ്യ വീഡിയോയില്‍ മലയാളവും. ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തിറങ്ങിയത്. 2.53 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സൗദി അറേബ്യയുടെ സംസ്‌കാരവും വര്‍ത്തമാനവും ഫുട്ബോളിനോടുള്ള ആവേശവും വ്യക്തമാക്കുന്നതാണ്. ഓരോ കളിക്കാരെന്റയും പേര് വിവിധ രീതികളില്‍ പ്രഖ്യാപിക്കുന്നത് ക്രമീകരിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഒരു മജ്ലിസില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന സൗദി പൗരന്മാര്‍ക്കിടയിലേക്ക് ഒരു കളിക്കാരനെ തിരഞ്ഞെടുത്തതായി വരുന്ന ഫോണ്‍ കോളിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് നിരത്തിലും, കോളേജിലും, കെട്ടിട നിര്‍മാണ രംഗത്തും, ഓഫീസിലും, ആശുപത്രിയിലും, ശസ്ത്രക്രിയ മേശയിലും, കോഫീ ഷോപ്പിലും എല്ലാം ഓരോ കളിക്കാരുടെയും പേരുകള്‍ അറിയിക്കുന്നു. ഏറ്റവും ഒടുവില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുഴങ്ങുന്ന ഒരു റേഡിയോ അന്നൗന്‍സ്മെന്റിലാണ് മലയാളം കടന്നുവരുന്നത്.

‘ലോകകപ്പില്‍ പങ്കെടുക്കുന്ന സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ഖൈബരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ എന്നാണു മലയാളത്തില്‍ ചോദിക്കുന്നത്. ഈ അന്നൗന്‍സ്മെന്റോടു കൂടി വീഡിയോ അവസാനിക്കുന്നു. സൗദി ദേശീയ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡ്ലില്‍ പങ്കുവെച്ച വീഡിയോ ഏതാനും മണിക്കൂറുകള്‍ കൊണ്ട് 16 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: