ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ തുല്യ വില നിരക്കില്‍ ഡബ്ലിനില്‍ ഒരു ബ്യുട്ടി സലൂണ്‍

ഡബ്ലിന്‍ : ബ്യുട്ടി സലൂണുകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ പണം ചെലവിടേണ്ടി വരുബോള്‍ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് അയര്‍ലണ്ടിലെ ഈ സ്ഥാപനം. ഡബ്ലിനിലെ മാവെന്‍ ഹെയര്‍ സ്റ്റുഡിയോ നടത്തുന്ന മിഷെലി ഗ്രിംസ് ആണ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തന്റെ സ്ഥാപനത്തില്‍ ഒരേ വിലനിലവാരം കൊണ്ട് വന്നത്.

അയര്‍ലണ്ടില്‍ ആദ്യമായാണ് ഇത്തരമൊരു സ്ഥാപനം എന്നതാണ് ഇതിന്റെ പ്രത്യേകത. ബ്യുട്ടി സലൂണുകളില്‍ സ്ത്രീകള്‍ക്ക് ചെലവ് കൂടുതലും, പുരുഷന്മാര്‍ക്കും ചെലവ് കുറയുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ നേരിട്ട് മനസിലാക്കിയാണ് മിഷെലി ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു സ്ഥാപനം ആരംഭിച്ചത്. എല്ലാ വിധ സേവങ്ങള്‍ക്കും ഡബ്ലിനില്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഏര്‍പെടുത്തിയതെന്നും മിഷെലി അവകാശപ്പെടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: