വിശുദ്ധ തോമാശ്‌ളീഹായുടെ ദുഖ്‌റോനോ പെരുന്നാള്‍ ലിംറിക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍

ലിംറിക്ക് : ഭാരതത്തില്‍ സുവിശേഷ ദീപ്തി പകര്‍ന്ന കര്‍ത്തൃശിഷ്യനും ഇന്ത്യയുടെ അപ്പോസ്‌തോലനും മലങ്കരസഭയുടെ സ്ഥാപകനുമായ മാര്‍ത്തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപുരസരം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം കൊണ്ടാടുന്നു. ലിംറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂലൈ 7 ശനിയാഴ്ച 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും, പ്രസംഗം, പ്രദക്ഷിണം, ആശിര്‍വാദം, പാച്ചോര്‍ നേര്‍ച്ച വിളമ്പ് ഇവ ഉണ്ടായിരിക്കും. വികാരി റവ. ഫാ. നൈനാന്‍ പി. കുരിയാക്കോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും മാര്‍ത്തോമാ പൈതൃകം നിലനിര്‍ത്തുവാനും, ശ്ലീഹായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാനും വിശ്വാസികളേ പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

അഡ്രസ്: സെന്റ് ക്യാമിലസ് ചാപ്പല്‍ ഷെല്‍ബോണ്‍ റോഡ്, ലിംറിക്ക്.

ഇടവകയ്ക്കു വേണ്ടി,
വികാരി: നൈനാന്‍ പി. കുറിയാക്കോസ് : 0877516463
ട്രസ്റ്റി : റേ ഡാനിയേല്‍ :0899756795
സെക്രട്ടറി : ജിജി ഉമ്മന്‍ : 0894520395

Share this news

Leave a Reply

%d bloggers like this: