അയര്‍ലന്‍ഡിനെതിരായ ട്വന്റി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു

അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. രണ്ട് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന്. ബുധനാഴ്ച നടന്ന ആദ്യ ട്വന്റി20യില്‍ ഐറിഷ് ടീമിനെ ഇന്ത്യ 76 റണ്‍സിന് പരാജയപ്പെടുത്തിരുന്നു. രണ്ടാംമത്സരത്തിലും വിജയം നേടി പരമ്പര സ്വന്തമാക്കാനാകും കൊഹ്‌ലിപ്പട ഇന്നിറങ്ങുക.

ആദ്യ ട്വന്റിയില്‍ കളിച്ച ടീമില്‍ നിരവധി മാറ്റങ്ങളുമായാവും ഇന്ത്യ രണ്ടാം മല്‍സരത്തിനിറങ്ങുക. നായകന്‍ വിരാട് കൊഹ്‌ലി തന്നെ ആദ്യ കളിയ്ക്ക് ശേഷം ഇത് സംബന്ധിച്ച സൂചന നല്‍കിയിരുന്നു. ടീമിലെ മറ്റുള്ളവര്‍ക്കും കഴിവ് പുറത്തെടുക്കാനുള്ള അവസരം ലഭിക്കുമെന്നായിരുന്നു കൊഹ്‌ലി പറഞ്ഞത്. ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ഉമേഷ് യാദവ് എന്നിവരെല്ലാം രണ്ടാം ടി20യില്‍ പ്ലെയിങ് ഇലവനിലെത്തും.

അതേസമയം, അര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ 76 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ക്രീസ് വിട്ടത്. ആദ്യം ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 209ന്റെ വിജയ ലക്ഷ്യമാണ് അയര്‍ലന്‍ഡിന് മുമ്പില്‍ വെച്ചത്. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന്റെ ഇന്നിംഗ്‌സ് 132 റണ്‍ിസില്‍ അവസാനിക്കുകയായിരുന്നു.

97 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇതോടെ, അയര്‍ലന്‍ഡിനെതിരായ രണ്ട് ട്വന്റി മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന്റെ ലീഡ് നേടിയിരിക്കുകയാണ് ഇന്ത്യ. കരിയറിലെ ഏറ്റവും മികച്ച ട്വന്റി20 പ്രകടനം പുറത്തെടുത്ത കുല്‍ദീപാണ് ഐറിഷ് ബാറ്റ്‌സ്മാന്മാരെ മുട്ടുക്കുത്തിച്ചത്. നാല് വിക്കറ്റുകളാണ് മത്സരത്തില്‍ കുല്‍ദീപ് എറിഞ്ഞു വിഴ്ത്തിയത്.

രോഹിത്തിന് പുറമെ ശിഖര്‍ ധവാനും മികച്ച ബാറ്റിംഗ് പുറത്തെടുത്തതോടെ അയര്‍ലന്‍ഡിന് കീഴടങ്ങേണ്ടി വന്നു. ഒന്നാം വിക്കറ്റില്‍ 160 റണ്‍സ് കൂട്ടുകെട്ടാണ് രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 74 റണ്‍സാണ് മത്സരത്തില്‍ ധവാന്റെ സമ്പാദ്യം. 61 പന്തില്‍ 97 റണ്‍സെടുത്ത രോഹിത് അവസാന ഓവറില്‍ പുറത്താവുകയായിരുന്നു. റെയ്‌ന (11), ധോണി (10), വിരാട് കോഹ്ലി (0), എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍.

ഷാനോന്‍ മാത്രമാണ് അയര്‍ലന്‍ഡിന്റെ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 60 റണ്‍സാണ് ഷാനോന്‍ എടുത്തത്. എന്നാല്‍, അയര്‍ലന്‍ഡ് വിജയത്തിന് ഈ റണ്‍സ് നേട്ടം മാതിയാകുമായിരുന്നില്ല.

അതേസമയം, അയര്‍ലന്‍ഡ് മത്സരത്തോടെ ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡ് നേട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പര പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ മത്സരത്തില്‍ കോഹ്‌ലി റെക്കോര്‍ഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യവും. ട്വന്റി20യിലെ ഏറ്റവും വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോര്‍ഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഇതിനായി 17 റണ്‍സ് ദൂരം മാത്രമാണ് ഉള്ളത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: