ചൂട് തരംഗം : കാനഡയില്‍ 19 പേര്‍ മരിച്ചു വീണു

ക്യുബെക്ക് : ചൂട് തരംഗത്തെ തുടര്‍ന്ന് കാനഡയിലെ കിഴക്കന്‍ ഭാഗത്ത് 19 പേര്‍ മരിച്ചു. താപനില 34 ഡിഗ്രി രേഘപെടുത്തിയെങ്കിലും അന്തരീക്ഷത്തിലെ ആര്‍ദ്രത കൂടി കണക്കാക്കുമ്പോള്‍ 40 ഡിഗ്രിക്ക് സമാനമായ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതില്‍ 12 മരണങ്ങള്‍ സംഭവിച്ചത് മോണ്‍ട്രിയേലില്‍ ആണ്.

താപനിലയില്‍ ഉയര്‍ച്ച നേരിട്ടതോടെ ചിലര്‍ കുടുംബത്തോടെ ദീര്‍ഘ സമയം കൃത്രിമ ജലധാര പാര്‍ക്കുകളില്‍ സമയം ചെലവിട്ട് വരികയാണ്. കാനഡയിലും രാജ്യവ്യാപകമായി ഹീറ്റ് വാണിങ് തുടരുകയാണ്. 2010 എല്‍ ഇവിടെ ചൂടിനെ തുടര്‍ന്ന് നൂറു പേര്‍ മരിച്ചിരുന്നു. ഇവിടെ ജനനിബിഢമായ പ്രദേശങ്ങളില്‍ ചൂടിനൊപ്പം വിവിധ പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിക്കുന്നതായി കാനേഡിയന്‍ ആരോഗ്യ സംഘം പറയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: