ഏഷ്യാക്കാരിയായ യുവ മുസ്ലിം ഡോക്ടറിന് ഡബ്ലിന്‍ ബസ്സില്‍ വംശീയ അധിക്ഷേപം

ഡബ്ലിന്‍ : ഹിജാബ് ധരിച്ച് ഡബ്ലിന്‍ ബസ്സില്‍ യാത്രചെയ്ത മുസ്ലിം യുവതിക്ക് ഡബ്ലിന്‍ ബസ്സില്‍ വംശീയ അധിക്ഷേപം നേരിട്ടതായി പരാതി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും കില്‍മൈന്‍ഹാമിലേക്കുള്ള യാത്രയില്‍ തന്നെ സമീപത്തിരുന്ന ഐറിഷുകാരി വംശീയമായി അധിക്ഷേപിച്ചു എന്നാണ് പരാതി.

ഹിജാബ് ധരിച്ചത് ചോദ്യം ചെയ്ത സ്ത്രീ, ഡോക്ടറോട് അഭയാര്‍ഥിയാണോ എന്ന് തുടങ്ങി തന്റെ മത വിശ്വാസത്തെ വളരെ വില കുറച്ച് കാണുന്ന സംസാരം നടത്തിയെന്നും യുവതി പറയുന്നു. സഹികെട്ട് താന്‍ ഈ സീറ്റില്‍ നിന്നും മാറേണ്ടി വന്നതായും അയര്‍ലണ്ടില്‍ മൂന്നു വര്‍ഷം തുടരുന്ന യുവതി പറഞ്ഞു.

അയര്‍ലണ്ടില്‍ എത്തിയ സമയത്ത് മുസ്ലിം ആയതിനാല്‍ തനിക്ക് വാടകവീട് വരെ നിഷേധിക്കപെട്ടുവെന്നും ഇവര്‍ പറയുന്നു. രാജ്യത്ത് ഹേറ്റ് ക്രൈം നിയമ നടപടികള്‍ വേണ്ടവിധം നടപ്പാകുന്നിലെന്ന് മനുഷ്യാവകാശ സംഘടന കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് യുവ ഡോക്ടര്‍ ദേശീയമാധ്യമത്തോട് തന്റെ അനുഭവം പങ്കുവെച്ചത്.

ഡികെ

Share this news

Leave a Reply

%d bloggers like this: