വായ്പാ തട്ടിപ്പ് കേസ്; വിജയ് മല്ല്യയുടെ ലണ്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന് യുകെ ഹൈക്കോടതി

വിവാദ മദ്യവ്യവസായി വിജയ് മല്ല്യയുടെ യുകെയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. ഇന്ത്യന്‍ ബാങ്കുകളില്‍നിന്നും 9000 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട സംഭവത്തിലാണ് നടപടി. 13 ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുള്ള ഹെര്‍ട്ട് ഫോര്‍ഡ് ഷെയറിലെ വസ്തുക്കള്‍ കണ്ടുകെട്ടാനും യുകെ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ക്ക് ജഡ്ജി അനുമതി നല്‍കി.

മല്ല്യയുടെ ഉടമസ്ഥതയിലുള്ള ലേഡിവാക്കിലെ വസതിയിലും ടെവിന്‍ലെ ബ്രാബെല്‍ ലോഡ്ജിലും ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിച്ച് പരിശേധനാ നടപടികള്‍ പൂര്‍ത്തീകരിക്കാം. കണ്ടുകെട്ടല്‍ നടപടികള്‍ പൂര്‍ത്തികരിക്കുന്നതിന് ആവശ്യമെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ക്ക് ബലം പ്രയോഗിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. മല്ല്യയുടെ ഉടമസ്ഥതയിലുള്ള ലേഡിവാക്ക്, ക്യൂന്‍ ഹൂ ലെയ്ന്‍, ടെവിന്‍, വെല്‍വിന്‍, ബ്രാംബെല്‍ ലോഡ്ജ്, ക്യൂന്‍ ഹൂ ലേന്‍, തിവിന്‍, വെല്‍വിന്‍, ലേഡിവാക്ക് ആന്‍ഡ് ബ്രാംബിള്‍ ലോഡ്ജ് എന്നീ വസതുക്കളാണ് ജൂണ്‍ 26 ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പരിധിയില്‍ വരുന്നവ. മല്ല്യയെ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച കേസ് ജൂലൈ 31 ന് പരിഗണിക്കാനിരിക്കെയാണ് സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് സംബന്ധിച്ച നടപടി.

ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ മുഖേന യുകെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ആദ്യ കേസിലാണ് നടപടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൈസൂര്‍, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ജെ എം ഫിനാന്‍ഷ്യല്‍ അസെറ്റ് റീ കണ്‍സ്ട്രക്ഷന്‍ കോര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാങ്കുകളുടെ കണ്‍സോഷര്‍ഷ്യമാണ് വിജയ് മല്ല്യക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോവുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: