‘നീനാ ക്രിക്കറ്റ് ലീഗ് (NCL) സീസണ്‍ 4’ ഡബ്ലിന്‍ KCC ചാമ്പ്യന്മാര്‍.

നീനാ : മണ്‍സ്റ്ററിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ‘നീനാ ക്രിക്കറ്റ് ലീഗ്’ നാലാമത് ടൂര്‍ണമെന്റില്‍ ഡബ്ലിന്‍ KCC (കേരളാ ക്രിക്കറ്റ് ക്ലബ് ) NCL കപ്പ് സ്വന്തമാക്കി. ടിപ്പററി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ (Ballyegan) വച്ചു നടന്ന ടൂര്‍ണമെന്റില്‍ നീനാ ക്രിക്കറ്റ് ക്ലബ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ആദ്യന്തം വാശിയേറിയ മത്സരങ്ങളില്‍ ഡബ്ലിന്‍, മണ്‍സ്റ്റര്‍ ഏരിയാകളില്‍ നിന്നുള്ള എട്ടു ടീമുകള്‍ പങ്കെടുത്തു. ബെസ്‌ററ് ബാറ്റ്‌സ്മാന്‍ ആയി നീനാ ക്രിക്കറ്റ് ക്ലബ്ബിലെ ലെറ്റിന്‍ മാത്യു,ബെസ്‌ററ് ബൗളര്‍ ആയി ലിമെറിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ പ്രവീണ്‍ പൗലോസ് ,ഫൈനല്‍ മാന്‍ ഓഫ് ദി മാച്ച് ആയി ഡബ്ലിന്‍ KCC യുടെ വിജയ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.വിജയികള്‍ക്ക് അവാര്‍ഡുകളും ട്രോഫിയും വിതരണം ചെയ്തു.

ടൂര്‍ണമെന്റ് വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാ ടീമുകള്‍ക്കും ആസ്വാദകര്‍ക്കും ചെയര്‍മാന്‍ ടോം പോള്‍ നന്ദി അറിയിച്ചു.

വാര്‍ത്ത : ജോബി മാനുവല്‍

Share this news

Leave a Reply

%d bloggers like this: