ഡബ്ലിനില്‍ 7 മണിക്കൂര്‍ നീളുന്ന രാത്രികാല ജലനിയന്ത്രണം ഇന്ന് മുതല്‍ : വിക്ലോ പ്രദേശങ്ങള്‍ക്കും നിയന്ത്രണം ബാധകമാകും

ഡബ്ലിന്‍ : ഐറിഷ് വാട്ടറിന്റെ രണ്ടാം ഘട്ട ജലനിയന്ത്രണത്തിന് ഇന്ന് തുടക്കമാകും. രത്രി 10 മുതല്‍ പുലര്‍ച്ചെ 5 മണിവരെ വാട്ടര്‍ പ്രഷര്‍ കുറച്ചുകൊണ്ട് വന്ന് വെള്ള ഉപയോഗം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ആദ്യത്തെ നിയന്ത്രണം തുടരുന്നതിനിടയില്‍ രണ്ടാമതൊരു നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയത് ഡബ്ലിന്‍കാരെ ദുരിതത്തിലാഴ്ത്തും. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ കടുത്ത ജല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐറിഷ് വാട്ടര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അയര്‍ലണ്ടില്‍ ദിവസേന ഏറ്റവും കൂടുതല്‍ വെള്ളം ആവശ്യമായി വരുന്നത് ഗ്രേറ്റര്‍ ഡബ്ലിന്‍ മേഖലയില്‍ ആണ്.

അതുകൊണ്ടാണ് ഡബ്ലിനില്‍ കടുത്ത നിയന്ത്രണങ്ങക്ക് തുടക്കമിട്ടത്. ഡബ്ലിന്‍ കൂടാതെ വിക്ലോ കൗണ്ടിയില്‍ ബ്രേയ് എന്ന പ്രദേശത്തും ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. അടുത്ത ആഴ്ചകളില്‍ മഴ പെയ്തില്ലെങ്കില്‍ രണ്ടാം ഘട്ട ജല നിയന്ത്രണം രാജ്യവ്യാപകമാക്കിയേക്കും. ജല സംഭരണികളില്‍ ജല നിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ നിലവിലെ സപ്ലൈ വര്‍ദ്ധിപ്പിക്കാന്‍ കഴിയുകയുള്ളു . ഈ മാസത്തേക്ക് മാത്രമായി തുടങ്ങിയ നിയന്ത്രണം സാഹചര്യങ്ങള്‍ അനുകൂലമായില്ലെങ്കില്‍ സെപ്റ്റംബര്‍ വരെ തുടര്‍ന്നേക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: