സ്ത്രീകള്‍ക്ക് മുടി വളര്‍ത്താമെങ്കില്‍ പുരുഷന്മാര്‍ക്ക് താടിയും വളര്‍ത്താം; യുഎസ് സേനയില്‍ പുതിയ താടി വിവാദം

സ്ത്രീകള്‍ക്ക് മുടി വളര്‍ത്താമെങ്കില്‍ പുരുഷന്മാര്‍ക്ക് താടിയും വളര്‍ത്താം; താടി വിവാദത്തിന് തിരികൊളുത്തി യുഎസ് നാവികസേനാംഗങ്ങള്‍. ”വി വാണ്ട് ബിയേഡ് എന്ന ഹാഷ് ടാഗില്‍ നാവികര്‍ യുഎസ് നാവികസേനയോട് താടി വളര്‍ത്താനുള്ള അനുവാദം ചോദിച്ചിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആയിരങ്ങളാണ് ഈ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

കെല്ലീ മൊറേനോ എന്ന നാവികന്‍ പങ്കുവെച്ച ഫെയ്‌സ്ബു ക്കിയ പോസ്റ്റിലാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്. താടി വക്കുമ്പോള്‍ ആത്മവിശ്വാസം കൂടുമെന്നാണ് നാവികസേനയിലെ ഈ സെക്യൂരിറ്റി ഓഫിസര്‍ പറയുന്നത്. ഹൈസ്‌കൂള്‍ കാലത്ത് 6 ഇഞ്ച് നീളമുള്ള താടിയുണ്ടായിരുന്ന തനിക്ക് അത് മുറിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ സങ്കടവും ഓഫീസര്‍ പങ്കുവെക്കുന്നുണ്ട്. ഷേവ് ചെയ്യുമ്പോള്‍ ത്വക്കില്‍ അലര്‍ജിയുള്ള ആളുകള്‍ക്കും താടി വെക്കാനുള്ള അനുമതി നല്‍കുന്നില്ല.

1984ലാണ് നാവികര്‍ക്ക് താടി വിലക്കിയ നിയമം നിലവില്‍ വന്നത്. ഫയര്‍ ഫൈറ്റിങ് മാസ്‌കുകളും ശ്വസന യന്ത്രങ്ങളും തടസ്സമില്ലാതെ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് അങ്ങനെയൊരു നിയമം കൊണ്ടു വന്നത്. എന്നാല്‍ താടി വെക്കുമ്പോള്‍ ആത്മവിശ്വാസം കൂടുമെന്നാണ് നാവികസേനയിലെ സെക്യൂരിറ്റി ഓഫിസര്‍ പറയുന്നത്. ‘ഹൈസ്‌കൂള്‍ കാലത്ത് 6 ഇഞ്ച് നീളമുള്ള താടിയുണ്ടായിരുന്നു. അത് മുറിക്കേണ്ടി വന്ന സങ്കടവും ഓഫീസര്‍ പങ്കുവെക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും താടിവെക്കാമെങ്കില്‍ എന്തുകൊണ്ട് നാവികര്‍ക്കായിക്കൂടാ എന്നും താടി വെച്ചാലും പ്രൊഫഷണല്‍ ലുക്ക് ഉണ്ടാകും എന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ സുരക്ഷ കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താത്തതെന്ന് നാവികസേനയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: