ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

പുതിയ ഗൂഗിള്‍ മെയില്‍ ഫീച്ചറിനെക്കുറിച്ച് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഗൂഗിളിന്റെ പുതിയ കോണ്‍ഫിഡന്‍ഷ്യല്‍ ഇ-മെയില്‍ ഫീച്ചറിനെ കുറിച്ചാണ് സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ളത്. ഈ വര്‍ഷം ഏപ്രിലിലാണ് ജിമെയിലിന് പുതിയ ഡിസൈന്‍ കമ്പനി അവതരിപ്പിച്ചത്.

സുരക്ഷ ലക്ഷ്യമിട്ട് കൊണ്ടുവന്ന കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് സംവിധാനത്തില്‍ താല്‍കാലികമായി ഇ-മെയിലുകളെ മാറ്റി നിര്‍ത്താന്‍ സാധിക്കുന്ന സ്നൂസ് ബട്ടന്‍, ഇമെയിലുകള്‍ക്ക് മറുപടി സന്ദേശം നിര്‍ദേശിക്കുന്ന സ്മാര്‍ട് റിപ്ലൈ സൗകര്യം, കാലാവധി കഴിയുന്ന ഇ-മെയിലുകള്‍ ഇന്‍ബോക്സില്‍ നിന്നും ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യപ്പെടുന്ന സംവിധാനം തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരുന്നു.

ജിമെയില്‍ റീ ഡിസൈനില്‍ സാധ്യമായ തട്ടിപ്പ് സംബന്ധിച്ച മുന്നറിയിപ്പാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വിഭാഗം നല്‍കിയിരിക്കുന്നത്. സേവനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും സൈബര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ പങ്കാളികളാകണമെന്നും ഗൂഗിളിനെ അറിയിച്ചിട്ടുണ്ടെന്ന് ഡിഎച്ച്എസ് വക്താവ് ലെസ്ലി ഫുലൊപ് പറഞ്ഞു.

ജി-മെയിലിന്റെ റീ ഡിസൈന്‍ ഉപയോഗിച്ച് രഹസ്യ ഇമെയില്‍ അലര്‍ട്ടുകളുടെ വ്യാജ വെര്‍ഷനുകള്‍ തട്ടിപ്പുകാര്‍ക്ക് അയക്കാനും ഉപയോക്താക്കളെ കബളിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ട് സൈബര്‍ കുറ്റവാളികള്‍ നടത്താന്‍ സാധ്യതയുള്ള തട്ടിപ്പുകളെ കണ്ടെത്തുന്നതിന് മെഷിന്‍ ലേണിംഗ് അല്‍ഗോരിതം സൃഷ്ടിച്ചുവെന്നും ഗൂഗിള്‍ വക്താവ് ചൂണ്ടിക്കാട്ടി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: