ഫേസ്ബുക്കിന് ലാഭത്തിലും വരുമാനത്തിലും വന്‍ ഇടിവ്; കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഫേസ്ബുക്ക് കഴിഞ്ഞ മാസങ്ങളിലായി വരുമാനത്തിലും ലാഭത്തിലും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം ഫേസ്ബുക്കിന്റെ വരുമാനത്തില്‍ 20 ശതമാനം ഇടിവ് രേഖപ്പെടുത്തി. വ്യക്തി വിവരങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന പ്രചരണം ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഉണ്ടാക്കിയ ചലനമാണ് ഈ ഇടിവിന് കാരണം. ഫേസ്ബുക്കിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് കാര്യം ഉപയോക്താക്കളെ പിന്നോട്ടടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഓഹരി വിപണിചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട കണക്കാണ് ഫേസ്ബുക്ക് നേരിട്ടത്.ഏകദേശം 12600 കോടി ഡോളര്‍ രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2000 സെപ്റ്റംബറില്‍ ഇന്റല്‍ കോര്‍പറേഷനു 9100 കോടി ഡോളറും 2008 ഒക്ടോബറില്‍ എക്സോണ്‍ മോബിലിന് 5300 കോടി ഡോളറും 2018 ജനുവരി യില്‍ ആപ്പിളിന് 6000 കോടി ഡോളറും വിപണിമൂല്യത്തില്‍ ഇടിവു വന്നിട്ടുള്ളതാണു വലിയ മുന്‍ തകര്‍ച്ചകള്‍.

കമ്പനിയുടെ ഔദ്യോഗിക സാമ്പത്തിക വിഭാഗത്തിന്റെ വിശദീകരണപ്രകാരം നഷ്ടം രേഖപ്പെടുത്തിയ വ്യാഴാഴ്ച മികച്ച ഒരു മുന്നേറ്റം പോലും ഫേസ്ബുക്കിന് അമേരിക്കന്‍ ഓഹരി വിപണിയായ വാള്‍സ്ട്രീറ്റില്‍ നടത്താന്‍ സാധിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥന്‍ ഡേവിഡ് വെനര്‍ പറയുന്നതനുസരിച്ച്, സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നു നാലും പാദങ്ങളില്‍ വരുമാനത്തില്‍ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സാമ്പത്തിക നിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു.

വളരെ വിരളമായിട്ടു മാത്രമെ ഫേസ്ബുക്ക് സാമ്പത്തിക ഇടിവ് നേരിട്ടിട്ടുള്ളു.ഇതിനുമുമ്പ് 2015 ല്‍ ആണ് നഷ്ടം രേഖപ്പെടുത്തിയിരുന്നത്. നഷ്ടം സംഭവിക്കാന്‍ പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് വ്യക്തി വിവരങ്ങളുടെ ചോര്‍ച്ച തന്നെയാണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: