ഡോനിഗല്‍-ലീട്രീം തീരത്ത് കടല്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു.

ലീട്രീം: ഡോനിഗല്‍-ലീട്രീം തീരത്ത് ബെന്‍ഡോറന്‍ മേഖലയില്‍ കടല്‍ മത്സ്യങ്ങള്‍ വന്‍ തോതില്‍ ചത്തൊടുങ്ങുന്നു. അയല വിഭാഗത്തില്‍പ്പെട്ട മത്സ്യ വിഭാഗങ്ങളാണ് ചത്തൊടുങ്ങി തീരത്ത് അടിയുന്നത്. സമുദ്ര മത്സ്യ സംരക്ഷണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ട സംഭവം പഠനങ്ങള്‍ക്ക് വിധേയമാക്കും. കാലാവസ്ഥാ വ്യതിയാനം കടലിനേല്‍പ്പിച്ച ആഘാതമാകാം ഒരു വിഭാഗം മത്സ്യങ്ങള്‍ക്ക് ഭീഷണി ആയതെന്ന് കരുതപ്പെടുന്നു.

തുടര്‍ച്ചയായ ചൂട് കാലാവസ്ഥ സമുദ്ര ആവാസ വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുമെന്ന് സമുദ്ര പഠന ഗവേഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമുദ്രത്തിനടിയില്‍ താപനിലയില്‍ ഉണ്ടായ വര്‍ദ്ധനവ് മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതിന് പ്രാഥമിക കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: