മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് തമിഴ് താരങ്ങള്‍ നല്‍കുന്നത് 25 ലക്ഷം വീതം; അമ്മ നല്‍കുന്നത് വെറും പത്തുലക്ഷം; താരസംഘടനയ്‌ക്കെതിരെ പ്രധിഷേധം

മഴക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിന് സഹായവുമായി തമിഴ് സിനിമാ താരങ്ങളും ഫാന്‍സ് അസോസിയേഷനുകളും. സൂര്യ കാര്‍ത്തി സഹോദരങ്ങള്‍ 25 ലക്ഷം രൂപ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് 25 ലക്ഷം പ്രഖ്യാപിച്ച് കമല്‍ഹാസനും രംഗത്തെത്തി. സൂപ്പര്‍ താരം വിജയുടെ ഫാന്‍സ് അസ്സോസിയേഷന്‍ ദുരിത ബാധിതര്‍ക്ക് സഹായവുമായി നേരിട്ടിറങ്ങി. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

തമിഴ് സിനിമ ലോകത്ത് നിന്നും സഹായം എത്തുമ്പോള്‍ മലയാള താര സംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

തമനിഴ് നടന്മാര്‍ ഇത്രയും തുക സംഭാവന നല്‍കുമ്പോള്‍ അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു സൂപ്പര്‍ താരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ക്ക് താഴെ ആളുകളുടെ പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണു താരങ്ങള്‍ ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്. കുറിപ്പിട്ടതല്ലാതെ ആരും സഹായധനം ഒന്നും പ്രഖ്യാപിച്ചില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കാശ് മുടക്കാന്‍ ഇവര്‍ക്ക് മടിയാണെന്നും വാചകമടിക്ക് യാതൊരു കുറവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: