റെക്കോഡ് തകര്‍ച്ച: രൂപയുടെ മൂല്യം ഡോളറിനെതിരെ 70.52 ആയി

കൊച്ചി: ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച ഉച്ചയോടെ ഡോളറിനെതിരെ 70.52 എന്ന നിലയിലാണ് രൂപയുടെ മൂല്യമെത്തിയത്. യുഎസ് ഡോളറിനെതിരെ 22 പൈസയുടെ നഷ്ടത്തില്‍ 70.32ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. തിങ്കളാഴ്ച ഒരവസരത്തില്‍ 69.65 എന്ന നിലയില്‍ നിന്ന ശേഷമാണ് രൂപ കൂപ്പുകുത്തിയത്. വന്‍തോതിലുള്ള കയറ്റിറക്കം രൂപയുടെ മൂല്യത്തിലുണ്ടായി.

ആഗോളതലത്തില്‍ മറ്റു കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യത്തില്‍ ചാഞ്ചാട്ടം തുടരുകയാണ്. കൂടാതെ അസംസ്‌കൃത എണ്ണയുടെ വിലയും താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചശേഷമാണ് അസംസ്‌കൃത എണ്ണ വില താഴ്ന്നത്. എന്നാല്‍ ഇത് രൂപയില്‍ പ്രതിഫലിച്ചില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ജൂണ്‍ പാദത്തില്‍ രാജ്യത്തേയ്ക്കുളള നേരിട്ടുളള വിദേശനിക്ഷേപത്തില്‍ 23 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 1275 കോടി ഡോളറാണ് ഈ പാദത്തിലെ വിദേശനിക്ഷേപം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: