കൗമാരക്കാര്‍ക്കിടയില്‍ എക്സ്റ്റസി മയക്കുമരുന്ന് വ്യാപകമാകുന്നതായി കണ്ടെത്തല്‍

യൂറോപ്പിലെ സംഗീത നിശകളിലും നൈറ്റ് ക്ലബ്ബുകളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുന്നതായി കണ്ടെത്തല്‍. ഏക്സ്റ്റസി ടാബ്ലറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.എ മയക്കുമരുന്ന് പലപ്പോഴും അത് ഉപയോഗിക്കുന്ന വരുടെ ജീവന്‍തന്നെ അപകടത്തിലാകും വിധം അതീവ ഹാനികരമായും മാറുന്നു. കഴിഞ്ഞ മാസം ഡബ്ലിനില്‍ 90,000 യൂറോ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്ന് ഗാര്‍ഡ പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞദിവസം യുകെയിലെ സെന്റ് ഹെലന്‍ റെമിനൈസ് ഫെസ്റ്റിവലില്‍ പങ്കെടുത്ത രണ്ടുപേരെയാണ് എം.ഡി.എം.എ ഉപയോഗിച്ചതുമൂലം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19 വയസ്സുള്ള യുവതിയും 22കാരനായ യുവാവുമാണ് മയക്കുമരുന്ന് ഉപയോഗത്താല്‍ തളര്‍ന്ന് വീണതെന്ന് പോലീസ് പറഞ്ഞു.

നൈറ്റ് ക്ലബ്ബുകളില്‍ പതിവായി എത്തുന്നവര്‍ക്ക് മദ്യത്തിന് പകരം ഇപ്പോള്‍ എം.ഡി.എം.എ മയക്കുമരുന്ന് ഗുളികകള്‍ നല്‍കിവരുന്നത് വ്യാപകമായി തീര്‍ന്നിട്ടുണ്ട്. ആരോഗ്യത്തിന് പലരീതിയില്‍ ഹാനികരമായ വസ്തുവാണ് എം.ഡി.എം.എ മയക്കുമരുന്ന്.

സ്റ്റാമ്പ് തുടങ്ങിയ ഓമനപ്പേരില്‍ യുവാക്കള്‍ക്കിടയില്‍ ഇത് അതിവേഗം പ്രചരിക്കുന്നു. മദ്യത്തെ അപേക്ഷിച്ച് ലഹരി ദീര്‍ഘനേരം നില്‍ക്കുന്നതും കൂടുതല്‍ സ്റ്റാമിന ലഭിക്കുന്നതുമാണ് യുവതി യുവാക്കളെ ഈ മയക്കുമരുന്നിന്റെ അടിമയക്കുന്നത്. നാല് മുതല്‍ ആറുമണിക്കൂര്‍ വരെ ലഹരി വിടാതെ പാട്ടിനൊപ്പം ഡാന്‍സ് ചെയ്യാന്‍ കഴിയും എന്നതാണ് കൗമാരക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: