കോര്‍ക്കില്‍ 400 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വോക്‌സ്‌പ്രോ

കോര്‍ക്ക്: ടെക് മേഖലയിലെ പ്രശസ്ത കമ്പനികള്‍ക്ക് വിദഗ്ധ സാങ്കേതിക സഹായം ലഭ്യമാക്കുന്ന വോക്‌സ്‌പ്രോ കോര്‍ക്കിലെ തങ്ങളുടെ സ്ഥാപനത്തിലേക്ക് നാന്നൂറോളം തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ മുന്‍നിര ടെക്‌നോളജിക്കല്‍ കമ്പനികള്‍ക്ക് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, സെയില്‍സ് ഓപ്പറേഷന്‍ സര്‍വീസുകള്‍ എന്നിവയാണ് വോക്‌സ്‌പ്രോ നല്‍കുന്നത്. എന്റര്‍പ്രൈസസ് ഓഫ് അയര്‍ലണ്ടിന്റെ പിന്തുണയോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ കമ്പനിയുടെ സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോര്‍ക്കിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചത്. ബിസിനസ്സ് മാനേജ്‌മെന്റ്, ട്രെയ്‌നിംഗ്, ടെക് സപ്പോര്‍ട്ട്, സിഎക്‌സ് ഓപ്പറേഷന്‍സ്, സെയില്‍സ്, സെക്യൂരിറ്റി, ഫിനാന്‍സ് എന്നീ തൊഴില്‍ മേഖലകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇതോടെ അയര്‍ലണ്ടില്‍ വോക്‌സ്‌പ്രോയ്ക്കായി ജോലി ചെയ്യുന്നവരുടെ എണ്ണം 3,000 ആയി ഉയരും. സിറ്റി ഗേറ്റ് മാഹോനില്‍ തങ്ങളുടെ പുതിയ ഓഫീസ് തുറക്കാനുള്ള പദ്ധതിയുമുണ്ട്. കൂടാതെ നോര്‍ത്തേണ്‍ അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ ലോകത്തെ 32 രാജ്യങ്ങളില്‍ വോക്‌സ്‌പ്രോ പ്രവര്‍ത്തിക്കുന്നുണ്ട്. വെറും ആറ് ജീവനക്കാരുമായി ഡാന്‍, ലിന്‍ഡ കീലി എന്നിവര്‍ 1996ലാണ് കമ്പനി ആരംഭിച്ചത്. കമ്പനിയുടെ ദൃതഗതിയിലുള്ള വളര്‍ച്ച ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മികച്ച സേവനത്തിന്റെ സാക്ഷ്യമാണെന്ന് ലിന്‍ഡ കീലി പറഞ്ഞു. പുതിയ സംരംഭത്തെ IDA അയര്‍ലണ്ട് സ്വാഗതം ചെയ്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: