ബ്രെക്‌സിറ്റ് നടപടികള്‍ സുതാര്യമായില്ലെങ്കില്‍ ഐറിഷ് സ്‌കൈ ഉപഭോക്താക്കള്‍ക്ക് നിരവധി ചാനലുകള്‍ നഷ്ടമാവും.

ഡബ്ലിന്‍: ബ്രീട്ടീഷ് ബ്രോഡ്കാസ്റ്റര്‍ സ്‌കൈയുടെ നിരവധി ചാനലുകള്‍ ഐറിഷ് ഉപഭോക്താക്കള്‍ക്ക് നഷ്ടമായേക്കും. ബ്രെക്‌സിറ്റ് ഉടമ്പടികള്‍ യഥാവിധം നടപ്പായില്ലെങ്കില്‍ ചാനല്‍ സംപ്രേഷണം അയര്‍ലണ്ടില്‍ നിലച്ചേക്കുമെന്നാണ് സൂചന. നിലവില്‍ കമ്പനിയുടെ ബ്രിട്ടീഷ് ലൈസന്‍സ് നിയമം അനുസരിച്ച് യൂണിയന്‍ രാജ്യങ്ങളില്‍ എല്ലായിടത്തും സംപ്രേഷണ അവകാശമുണ്ട്.

യു.കെയിലും അയര്‍ലണ്ടിലുമായി 12 മില്യണ്‍ ഉപഭോക്താക്കളുള്ള ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് സ്‌കൈ. യൂറോ രാജ്യങ്ങളില്‍ സംപ്രേഷണാവകാശം നിലയ്ക്കുന്നത് കമ്പനിക്കുമേല്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടന്റെ യുണിയനുമായുള്ള കരാറില്‍ സംപ്രേഷണാവകാശം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.കെ ബ്രോഡ്കാസ്റ്റ് വകുപ്പിന് സ്‌കൈ അപേക്ഷ നല്‍കിയിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: