ഇലട്രിക് ചാര്‍ജ്ജിങ് പോയിന്റുകളില്‍ നിരക്ക് ഏര്‍പ്പെടുത്താന്‍ നീക്കം.

ഡബ്ലിന്‍: ഇലക്ട്രിക് ചാര്‍ജ്ജുകളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പൊതു ചാര്‍ജ്ജിങ് പോയിന്റുകളില്‍ നിശ്ചിത നിരക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. ഇത്തരം ചാര്‍ജ്ജിങ് പോയിന്റുകളുടെ നിര്‍മ്മാണ നിയന്ത്രണ ചുമതലയുള്ള ലോ എമിഷന്‍ ടാസ്‌ക് പോസ്സിന്റേതാണ് തീരുമാനം. അയര്‍ലണ്ടില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനുള്ള ചെലവ് പരിഗണിച്ചാണ് ചാര്‍ജ്ജിങ് നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്.

യൂണിയന്‍ ഒപ്പുവെച്ച കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമായി കാര്‍ബണ്‍ ബഹിര്‍ഗമനം തടയുക എന്ന ലക്ഷ്യത്തോടെ അയര്‍ലണ്ടില്‍ ഇലക്ട്രിക് എന്‍ജിന്‍ വാഹനങ്ങള്‍ വ്യാപകമാവുകയാണ്. ഇത്തരം വാഹനങ്ങള്‍ വരുന്നതോടെ ഇലക്ട്രിക് ചാര്‍ജ്ജിങ് പോയിന്റുകളും സ്ഥാപിക്കേണ്ടതുണ്ട്. 2030 ആവുന്നതോടെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് കൊണ്ടുവന്ന് പരിസ്ഥിതി സൗഹൃദ പാതയിലേക്ക് അയര്‍ലന്‍ഡ് പൂര്‍ണ്ണമായും മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: