ബ്ലാഞ്ചഡ്‌സ് ടൌണ്‍ സെന്ററില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുങ്ങുന്നു; ടെണ്ടറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ബിസിനസ്സ് ഗ്രൂപ്പുകള്‍ക്ക് ഇത് സുവര്‍ണ്ണാവസരം

ഡബ്ലിന്‍: തിരക്കേറിയ ബ്ലാഞ്ചഡ്‌സ് ടൌണ്‍ സെന്ററില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുങ്ങുന്നു. ഇവിടെ പ്രധാന ഷോപ്പുകളില്‍ തിരക്ക് നിയന്ത്രണാതീതമാവുന്ന സാഹചര്യത്തിലാണ് പുതിയ മാളുകള്‍ ആരംഭിക്കുന്നത്. ആഘോഷ-വിനോദ സഞ്ചാര സീസണുകളില്‍ ഇവിടെ ഷോപ്പിംഗ് നടത്താന്‍ കഴിയാതെ നിരവധി ആളുകള്‍ മടങ്ങാറുണ്ട്. ഇത് കണക്കിലെടുത്ത് ഷോപ്പിംഗ് സെന്ററിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് പുതിയ ഷോപ്പിംഗ് മാളുകള്‍ ആരംഭിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. യു.യെസ് കമ്പനി ബ്ലാക് സ്റ്റോണിന്റെ ഉടമസ്ഥതയിലാണ് ഈ ടൌണ്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളായ മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍ ഡൂണ്‍സ് സ്‌കോര്‍ എന്നിവ നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: