വീണ്ടും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; പാക് സേനാതാവളത്തിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ചു

അതിര്‍ത്തി കടന്ന് പാക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിനു നേരെ ഇന്ത്യയുടെ മിന്നലാക്രമണം. നിയന്ത്രണരേഖ മറികടന്ന് 2016 ലെ മിന്നലാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്ന വിധം ഇന്നലെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 3 ഭീകര ക്യാമ്പുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഖോയ്‌റാട്ട, സമാനി മേഖലകളിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. നിയന്ത്രണരേഖ കടന്ന് 15 – 20 കിലോമീറ്റര്‍ ഉള്ളില്‍ കയറിയതായിരുന്നു ആക്രമണം. പീരങ്കികള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ പാക് സൈന്യത്തിനു സാവകാശം ലഭിച്ചില്ല.

പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകരക്യാംപുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തു നിന്ന് വെടിയൊച്ച കേട്ടതായും പുക ഉയരുന്നതു കണ്ടതായും അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ പറഞ്ഞു. ഇതിന്റെ വിഡിയോ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. രജൗറിയില്‍ ഭീകര സംഘവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ജമ്മുവിലെ രാംഗഡ് മേഖലയില്‍ സെപ്റ്റംബര്‍ 18ന് പാക്ക് സേന ഇന്ത്യന്‍ ഭടന്‍ നരേന്ദര്‍ സിങ്ങിനെ കഴുത്തറുത്തു കൊന്നിരുന്നു.

പൂഞ്ചിലെ ബ്രിഗേഡ് ആസ്ഥാനത്തിനും സൈനികര്‍ക്കും നേരെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു ശക്തമായ മറുപടിയാണ് ഇതിലൂടെ ഇന്ത്യ നല്‍കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉറിയിലെ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായിട്ടായിരുന്നു 2016 സെപ്റ്റംബറില്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം. ഭീകരരുടെ ഏഴ് താവളങ്ങള്‍ക്കു നേരെയാണ് അന്ന് ആക്രമണം നടത്തിയത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: