എയര്‍ലിംഗസ്സില്‍ ക്യാബിന്‍ ക്രൂ ആവാന്‍ അവസരം; റിക്രൂട്‌മെന്റ് ഡബ്ലിന്‍-കോര്‍ക്ക് ബെയ്സില്‍; മുന്‍കാല പരിചയം ആവശ്യമില്ല.

ഡബ്ലിന്‍: എയര്‍ലിംഗസ്സില്‍ അവസരങ്ങള്‍ ഒരുങ്ങുന്നു ക്യാബിന്‍ ക്രൂ തസ്തികയിലേക്കാണ് അവസരം. 5 വര്‍ഷത്തിനിടയില്‍ എയര്‍ലിംഗസിന്റെ വിമാന ശേഖരം 17 മുതല്‍ 30 വരെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടതാണ് ഈ ഒഴിവുകള്‍. മുന്‍കാല പരിചയം ഇല്ലാത്തവര്‍ക്കും റിക്രൂട്‌മെന്റില്‍ പങ്കെടുക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ മികച്ച ആശയ വിനിമയ പാടവം ഉള്ളവര്‍ ആയിരിക്കണം. എയര്‍ലിംഗാസിന്റെ ഡബ്ലിന്‍-കോര്‍ക്ക് ബെയ്സുകളിലായിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക. 2019 മാര്‍ച്ച് ആകുന്നതോടെ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് മേയ് മാസത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ എയര്‍ലിംഗാസ് ഇന്‍ഹൌസ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം നല്‍കും. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടക്കത്തില്‍ 2000 യൂറോ പ്രതിമാസം ശമ്പളം ലഭിക്കും.

അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയവരും അയര്‍ലണ്ടില്‍ ജോലി ചെയ്യാനും ജീവിക്കാനും യോഗ്യത നേടിയവരും ആയിരിക്കണം. ഇവര്‍ക്ക് യുറോപ്യന്‍ എക്കണോമിക് പാസ്‌പോര്‍ട്ട് കൈവശം ഉണ്ടാവണം എന്നത് നിര്‍ബന്ധമാണ്. അപേക്ഷകര്‍ 5 അടി 2 ഇഞ്ച് മുതല്‍ 6 അടി 2 ഇഞ്ച് ഉയരത്തിനുള്ളില്‍ ഉള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ 18 കിലോ വരെ ഭാരം ഉയര്‍ത്താന്‍ കഴിയുന്നവരും 25 മീറ്റര്‍ നീന്താന്‍ കഴിയുള്ളവരും ആയിരിക്കണം. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധ യോഗ്യത ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് aerlingus.com/careers സന്ദര്‍ശിക്കുക.

എ എം

Share this news

Leave a Reply

%d bloggers like this: