വിമാനം ഓടിക്കവെ പൈലറ്റ് ഉറങ്ങിപ്പോയി; ലക്ഷ്യംതെറ്റി വിമാനം നിര്‍ത്തിയത് 50 കിലോമീറ്റര്‍ അകലെ

വിമാനം പറത്തുന്നതിടെ കോക്പിറ്റിലിരുന്ന് പൈലറ്റ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് ലക്ഷ്യസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ മാറി വിമാനം ഇറങ്ങി. ഗുരുതര വീഴ്ചയെത്തുടര്‍ന്ന് ഓസ്ട്രേലിയ എയര്‍ സേഫ്റ്റി വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ പൈലറ്റിന്റെ വീഴ്ചയില്‍ അന്വേഷണം നടത്തിവരികയാണ്. നവംബര്‍ 8നാണ് സംഭവം. ടാസ്മാനിയയിലെ ഡിവോണ്‍പോര്‍ട്ടില്‍ നിന്നും അടുത്ത സംസ്ഥാനമായ കിംഗ് ഐലന്‍ഡിലേക്കാണ് ഇരട്ട എഞ്ചിനുള്ള പൈപ്പര്‍ പിഎ31 നവാജോ വിമാനം യാത്ര ചെയ്തത്.

ഡേവണ്‍പോര്‍ട്ടില്‍നിന്ന് കിങ് ഐലന്‍ഡിലേക്കുള്ള പോവുകയായിരുന്നു വിമാനം. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. കിങ് ദ്വീപ് പിന്നിട്ടിട്ടും 50 കിലോമീറ്ററോളം ദ്വീപിനുമുകളിലൂടെ പറന്നതായി ഓസ്‌ട്രേലിയന്‍ ഗതാഗതസുരക്ഷാ ബ്യൂറോ പറഞ്ഞു. ഉറക്കം വിട്ടുണര്‍ന്ന പൈലറ്റ് വിമാനം കിംഗ് ഐലന്‍ഡ് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കി.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എ.ടി.എസ്.ബി. കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഓസ്ട്രേലിയയുടെ പ്രധാന വ്യോമയാന ഏജന്‍സി പ്രശ്നത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വോര്‍ടെക്സ് എയര്‍ എന്ന കമ്പനിയുടെ വിമാനമാണ് കുടുക്കില്‍ പെട്ടത്. കഴിഞ്ഞവര്‍ഷം കിങ് ഐലന്‍ഡിലേക്കുള്ള യാത്രയ്ക്കിടെ വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: