സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ജെറ്റ് എയര്‍വേസിന്റെ പങ്കാളിയാകാന്‍ യൂസഫലി എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന മാര്‍ക്കറ്റ് വിഹിതം കണക്കാക്കിയാല്‍ രണ്ടാം സ്ഥാനത്തുള്ള ജെറ്റ് എയര്‍വേസ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ്. വിമാന കമ്പനിയില്‍ പണം മുടക്കാന്‍ തയാറുള്ള നിക്ഷേപകനെ കണ്ടെത്താനുള്ള കമ്പനി ചെയര്‍മാന്‍ നരോഷ് ഗോയലിന്റെ അന്വേഷണം ഒരു മലയാളിയില്‍ എത്തി നില്‍ക്കുകയാണ്. അബുബാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്റെ മേധാവിയും ശതകോടീശ്വരനുമായ എം.എ.യൂസഫലിയിലാണ് ഗോയല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള അബുദാബിയുടെ എത്തിഹാദ് എയര്‍വേസിന്റെ ഓഹരി 49 ശതമാനമായി ഉയര്‍ത്തുന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

അബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള യൂസഫലിക്ക് ജെറ്റ് എയര്‍വേസിന്റെ രക്ഷകനാകാന്‍ കഴിയുമെന്നാണ് ഗോയലിന്റെ പ്രതീക്ഷ. ആഭ്യന്തര വിമാന സര്‍വീസിന്റെ ചടങ്ങള്‍ പാലിക്കുന്നതിന് ഇന്ത്യന്‍ പാര്‍ട്ട്ണറെ തന്നെ കിട്ടുന്നതിന് ഏറെ അഭികാമ്യമായതു കൊണ്ട് യൂസഫലിയുടെ രംഗപ്രവേശം എല്ലാ രീതിയിലും ഗുണകരമാകുമെന്ന് ഗോയല്‍ കരുതുന്നു. റീട്ടെയില്‍ – ഹോസ്പിറ്റാലിറ്റി ബിസിനസ് മേഖല വിട്ട് മറ്റൊരു മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്‍പര്യമില്ലെന്ന് യൂസഫലി പറഞ്ഞുവെങ്കിലും ഏതാനും ദിവസം മുമ്പ് ഗോയല്‍ ഫോണില്‍ യൂസഫലിയുമായി ബന്ധപ്പെടുകയും ഓഹരി വാങ്ങള്‍ സംബന്ധിച്ച് ദീര്‍ഘനേരം സംഭഷണം നടത്തുകയും ചെയ്തിരുന്നു.

22 രാജ്യങ്ങളിലായി 154 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് ഇപ്പോഴുള്ളത്. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഗ്രൂപ്പ് നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഐ ടി മേഖലയെ പ്രമോട്ടു ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ 50 ലക്ഷം ചതുരശ്ര അടി സ്ഥലം ഐ ടി വ്യവസായത്തിനു വേണ്ടി 2400 കോടി രൂപ മുടക്കി നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് അടുത്തിയിടെ പ്രഖ്യാപിച്ചിരുന്നു. എഡിന്‍ബര്‍ഗിലെ പൗരാണിക പ്രശസ്തമായ ‘ദ കലേഡോണിയന്‍’ എന്ന സ്‌കോട്ടിഷ് ഹോട്ടല്‍ 120 മില്യണ്‍ ഡോളറിന് ജനുവരിയില്‍ യൂസഫലി സ്വന്തമാക്കിയിരുന്നു. യു.കെ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി ഗ്രൂപ്പിനുള്ള 650 മില്യണ്‍ ഡോളറിന്റെ ആഢംബര പാര്‍പ്പിടങ്ങളുടെ കൂട്ടത്തിലേക്കാണ് ഈ സ്‌കോട്ടിഷ് ഹോട്ടല്‍ ഇടംപിടിച്ചിരിക്കുന്നത്.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: