അമേരിക്കക്കും റഷ്യക്കും പിന്നാലെ ഇനി ഇന്ത്യയും; വ്യോമസേനയ്ക്ക വേണ്ടിയുള്ള ‘ആങ്ക്രിബേര്‍ഡ്’ ജി സാറ്റ് 7 എ വിക്ഷേപിച്ചു

വ്യോമസേനക്ക് മാത്രമായി എന്ന വിശേഷണത്തോടെ ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ച ഉപഗ്രഹം വിക്ഷേപിച്ചു. വ്യോമസേനയുടെ നിരീക്ഷണം ലക്ഷ്യമിട്ടാണ് ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ച മുപ്പത്തി അഞ്ചാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ് 7 എ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് വൈകിട്ട് 4.10നായിരുന്നു വിക്ഷേപണം. സ്പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നും ജി.എസ്.എല്‍.വി എഫ് 11 റോക്കറ്റാണ് ജി സാറ്റ് 7 എ ബഹിരാകാശത്ത് എത്തിച്ചത്.

ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏഴാമത്തെ വിക്ഷേപണമായിരുന്നു ജി സാറ്റ് 7 എ ഉപഗ്രഹത്തിന്റെത്. നിലവില്‍ അമേരിക്കക്കും റഷ്യക്കും മാത്രമാണ് ഇത്തരം സൈനിക ഉപഗ്രഹമുള്ളത്. യുദ്ധ വിമാനങ്ങളുടെ നിരീക്ഷണമടക്കം നിരവധി ദൗത്യങ്ങളുള്ള ജി സാറ്റ് 7 എയുടെ ആയുസ് എട്ട് വര്‍ഷമാണ്.

അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളോടെ ജി സാറ്റ് 7 എ ഉപഗ്രഹത്തിന്റെ 70 ശതമാനം പ്രവര്‍ത്തനവും വ്യോമസേനക്ക് വേണ്ടിയായിരിക്കും. വ്യോമസേനയ്ക്ക വേണ്ടിയുള്ള ‘ഇന്ത്യന്‍ ആങ്ക്രിബേര്‍ഡ്’ എന്നും ജി സാറ്റ് 7 എ ഉപഗ്രഹത്തെ വിളിക്കാം. കൂടാതെ കര-നാവിക സേനയുടെ ഹെലിക്കോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കുകയും ഉപഗ്രഹത്തിന്റെ ദൗത്യമാകും.

https://youtu.be/LsaiDkqpxGM

Share this news

Leave a Reply

%d bloggers like this: