രണ്ട് വിമാനങ്ങള്‍ ഒരേദിശയില്‍; ഡബ്ലിന്‍ വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. 176 യാത്രക്കാരുമായി ടേക്ക് ഓഫിന് തയാറായി നിന്ന ബോയിങ് 737 വിമാനവും 137 യാത്രക്കാരുമായി പറക്കാനൊരുങ്ങിയ എയര്‍ബസ് വിമാനങ്ങള്‍ തമ്മിലാണ് ഒരേ ടാക്‌സിവേയിലേക്ക് കടന്നതോടെ കുട്ടിയിടിയുടെ വക്കിലെത്തിയത്. വ്യത്യസ്ത റേഡിയോ ഫ്രീക്വന്‍സികളില്‍ പ്രവര്‍ത്തിച്ചതിനാലാണ് ഒരേ പാതയിലൂടെ രണ്ട് വിമാനങ്ങള്‍ വരാന്‍ ഇടയായതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രധാന റണ്‍വേയിലേക്കുള്ള ടാക്‌സിവേയിലാണ് എയര്‍ബസ് വിമാനത്തിന് പിന്നാലെ ബോയിങ്ങും ടേക്ക് ഓഫിനായി ഒരേദിശയില്‍ ഒരുമിച്ചെത്തിയത്. മറ്റ് വിമാനങ്ങളൊന്നും സംഭവ സമയത്ത് റണ്‍വേയിലേക്ക് എത്താതിരുന്നത് വന്‍ അപകടം ഒഴിവാക്കി. എയര്‍ബസിലെ പൈലറ്റ് ബോയിങ് വിമാനത്തിലെ പൈലറ്റിനോട് റേഡിയോയിലൂടെ വിമാനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഫ്രീക്വന്‍സികള്‍ വ്യത്യസ്തമായിരുന്നതിനാല്‍ പൈലറ്റിന് സന്ദേശം എത്തിയില്ല. എയര്‍ബസ് പൈലറ്റ് വിമാനം ഉടന്‍ നിര്‍ത്തുകയും നേരിയ വ്യത്യാസത്തില്‍ ബോയിങ് വിമാനം കടന്നുപോകുകയും ചെയ്തു. എയര്‍ബസ് വിമാനത്തിലെ പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ കൂട്ടിയിടി ഒഴിവാക്കിയത്.

ബോയിങ് വിമാനത്തിനും, യാത്രക്കാര്‍ക്കും, ക്രൂ അംഗങ്ങള്‍ക്കും പരിക്കുകള്‍ പറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അയര്‍ലണ്ടിലെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ യുണിറ്റ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: