ഓര്‍ഡറുകള്‍ കുറഞ്ഞു; ഭീമന്‍ സൂപ്പര്‍ ജമ്പോ A380 നിര്‍മ്മാണം എയര്‍ബസ് അവസാനിപ്പിക്കുന്നു

2021 ല്‍ പുറത്തിറക്കാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ ജമ്പോ A380 പാസഞ്ചര്‍ ജെറ്റ് നിര്‍മ്മാണം കമ്പനി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. യൂറോപ്പ്യന്‍ എയ്റോ സ്‌പേസ് ഗ്രൂപ്പ് എയര്‍ബസ് ഔദ്യോഗികമായി അറിയിച്ചതാണിത്. ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചതിലും വളരെ അധികം കുറഞ്ഞത് കൊണ്ട് ഭീമമായ നഷ്ടം വരുമെന്ന് കരുതിയാണ് നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ കമ്പനി തീരുമാനമെടുക്കുന്നത്. A380 യുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ എമിറേറ്റ്‌സ് അവരുടെ 54 ഓര്‍ഡറുകള്‍ 14 ആയി ചുരുക്കിയതോടെയാണ് വരും വര്‍ഷങ്ങളില്‍ ഇറങ്ങാനിരുന്ന ഈ ഭീമന്‍ വ്യോമയാനത്തിന്റെ നിര്‍മ്മാണം കമ്പനിക്ക് നിര്‍ത്തിവെക്കേണ്ടി വന്നത്. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം, 900 മൈല്‍ ദൂരം സഞ്ചാര ശേഷി, എന്നിങ്ങനെയാണ് A380 യാത്രാ വിമാനത്തിന്റെ സവിശേഷത.

A380 വിമാനം നിര്‍മ്മിച്ചിരിക്കുന്നത് 30 രാജ്യങ്ങളുമായി സഹകരിച്ചാണ്. ചരിത്രത്തില്‍ തന്നെ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭാഗമായിട്ടുണ്ട്. 1500ല്‍ പരം വരുന്ന കമ്പനികളഡ ഉത്പാദിപ്പിക്കുന്ന നാല് ബില്യണ്‍ വരുന്ന പാര്‍ട്സുകളാണ് വിമാനത്തിന്റെ നിര്‍മ്മാണത്തിനായി ഉഉപയോഗിച്ചിട്ടള്ളത്. A380ന്റെ ചിറകകളുടെ നിര്‍മ്മാണത്തിന് വലിയ സവിശേഷതയുണ്ട്. ചിറകുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് വെയില്‍സിനെ ബ്രോട്ടണിലാണ്. ജര്‍മനിയിലും, ഫ്രാന്‍സിലുമൊക്കെയാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം. ഇന്ത്യയിലെ A380 വിമാനം പ്രധാനമായും ഉപയോഗിക്കുന്നതും സര്‍വീസ് നടത്തുന്നതും ലുഫ്താന്‍സ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവരാണ്.

കുറച്ചുകൂടി വലിപ്പം കുറഞ്ഞ എഴുപത് A330 , A350 എയര്‍ ക്രഫ്റ്റുകളാണ് കൂടുതല്‍ സൗകര്യപ്രദവും കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതുമെന്ന പുതിയ തീരുമാനത്തെത്തുടര്‍ന്നാണ് എമിറേറ്റ്‌സ് ഓര്‍ഡറുകള്‍ പിന്‍വലിച്ചത്. ഓര്‍ഡറുകള്‍ പെട്ടെന്ന് പിന്‍വലിച്ചത് എയര്‍ബസിലെ 3500 ഓളം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തും. പരമാവധി ആളുകളുടെ ജോലി നഷ്ടപ്പെടാതെ അവരെ മറ്റ് വിഭാഗങ്ങളിക്ക് വിന്യസിപ്പിക്കുമെന്നാണ് എയര്‍ബസ് പറയുന്നത്. എന്നിരിക്കിലും ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സ്ഥാപനത്തിനിനി ആകുമോ എന്നതാണ് പലരുടെയും ആശങ്ക.

”A380 പോലെ ഒരു എന്‍ജിനീയറിങ് മികവ് ഞാന്‍ വളരെ അപൂര്‍വമായി മാത്രമേ കണ്ടിട്ടുള്ളൂ. യാത്രക്കാര്‍ക്ക് എന്തായാലും അതൊരു പുതിയ അനുഭവമായിരുന്നേനെ. പെട്ടെന്ന് നിര്‍മ്മാണം നിര്‍ത്തിയത് ഞങ്ങളെ ആകെ നിരാശരാക്കി, ”തന്റെ നിരാശ മറച്ച് വെക്കാതെ റോള്‍സ് റോയ്സ് സിവില്‍ എയ്റോ സ്‌പേസ് പ്രസിഡണ്ട് ക്രിസ് ചോളര്‍ടോണ്‍ പറയുന്നു. വലിപ്പം കുറഞ്ഞ വ്യോമ വാഹനങ്ങള്‍ കൂടുതലായി ഉല്പാദിപ്പിച്ച് പ്രതിസന്ധിയെ മറികടക്കാനിരിക്കുകയാണ് എയര്‍ബസ്.

Share this news

Leave a Reply

%d bloggers like this: