‘മലയാളം’ നിര്‍മിക്കുന്ന നാടകം ‘ പ്രേമബുസ്സാട്ടോ’ യുടെ ആദ്യടിക്കറ്റു വില്പനയും,ടീസര്‍ റിലീസും, പോസ്റ്റര്‍ പ്രകാശനവും പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ചു

താല: ഏപ്രില്‍ 13 ആം തീയതി ശനിയാഴ്ച താല സൈന്റോളോജി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന നാടകം ‘പ്രേമബുസ്സാട്ടോ’യുടെ പോസ്റ്ററും ,ടീസറും താല പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡോ.സാംകുട്ടി പട്ടംകരി പ്രകാശനം ചെയ്തു. അതോടൊപ്പം മലയാളം സംഘടനയുടെ പ്രസിഡന്റ് ശ്രീ എല്‍ദോ ജോണ്‍ നാടകത്തിന്റെ ടിക്കറ്റു വില്പന ആദ്യ ടിക്കറ്റ് ശ്രീ ഷൈന്‍ പുഷ്പാഗതന് കൈമാറികൊണ്ട് നിര്‍വഹിച്ചു .

ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ബേസില്‍ സ്‌കറിയ’ പ്രേമബുസ്സാട്ടോ’ എന്ന നാടകത്തിന്റെ ലഘു വിവരണം നല്‍കി. മലയാളത്തിലെ വിഖ്യാതനായ എഴുത്തുകാരന്‍ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്ന ഈ നാടകം ഒട്ടേറെ പുതുമകകളും നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാടകത്തിന്റെ ടിക്കറ്റുകള്‍ www.wholelot.ie ല്‍ ലഭ്യമായിരിക്കും.

വിന്‍ഡോര്‍സ് ബെല്‍ഗാര്‍ഡ് നിസ്സാനും, ഡെയിലി ഡിലൈറ്റ് ഫുഡ്‌പ്രോഡക്ടസും, കോണ്‍ഫിഡന്റ് ട്രാവല്‍സുമാണ് ഈ നാടകത്തിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍. ചടങ്ങില്‍ ജോജി എബ്രഹാം സ്വാഗതവും ,സെക്രട്ടറി വിജയ് ശിവാനന്ദന്‍ നന്ദിയും പറഞ്ഞു .രാജന്‍ ദേവസ്യ, രാജേഷ് ഉണ്ണിത്താന്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share this news

Leave a Reply

%d bloggers like this: