ഇന്ത്യയില്‍ ഇനി ആറ് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ സാധിക്കില്ല. കളിക്കാര്‍ പറയുന്നത് പ്രകാരം രണ്ട് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിച്ചാല്‍ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും. പിന്നീട് നാല് മണിക്കൂറിന് ശേഷം നിങ്ങള്‍ പരമാവധി പരിധി എത്താന്‍ പോവുകയാണെന്ന സന്ദേശവും ലഭിക്കും.
ആറ് മണിക്കൂറിന് ശേഷം കളിക്കാര്‍ക്ക് ‘ഹെല്‍ത്ത് റിമൈന്റര്‍’ എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുകയും തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്. അതിന് ശേഷം വീണ്ടും കളിക്കാം.
പബ്ജി കൂട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്ന് വിമര്‍ശനം പലയിടത്തും വന്നിരുന്നു. ചൈനയില്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ പബ്ജി കളിക്കുന്നത് വിലക്കിയിരുന്നു. ഗുജറാത്തിലെ രാജ്കോട്ടില്‍ പബ്ജിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്കോട്ടില്‍ ബിരുദ വിദ്യാര്‍ത്ഥികളായ 6 പേര് ഉള്‍പ്പെടെ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് പബ്ജി കളി പൂര്‍ണ്ണമായും നിരോധിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.