മുംബൈയില്‍ നിന്നും പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബോംബ് ഭീഷണി; യാത്രാമധ്യേ വിമാനം അടിയന്തിരമായി നിലത്തിറക്കി

സിംഗപ്പൂര്‍: ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. 263 യാത്രക്കാരുമായി എസ്‌ക്യൂ 423 വിമാനമാണ് മുംബൈയില്‍നിന്നും പറക്കുന്നതിനിടെ നിലത്തിറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. തിങ്കളാഴ്ച രാത്രി 11.30നാണ് വിമാനം മുംബൈയില്‍നിന്നും പുറപ്പെട്ടത്.

ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ എട്ടോടെ സുരക്ഷിതമായി ചാംഗി വിമാനത്താവളത്തില്‍ വിമാനം ഇറക്കി. പറന്നുയര്‍ന്നതിനു ശേഷമാണ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പൈലറ്റിന് ലഭിച്ചത്. ഇതോടെ സിംഗപ്പൂര്‍ വ്യോമസേന വിമാനത്തിനു എസ്‌കോര്‍ട്ട് നല്‍കി. വിമാനത്തില്‍ അധികൃതര്‍ സുരക്ഷാ പരിശോധന നടത്തി. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: